Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമധ്യപ്രദേശ്​...

മധ്യപ്രദേശ്​ ഉപതെരഞ്ഞെടുപ്പ് ഇന്ന്​; സി​ന്ധ്യ​ക്കും കോ​ൺ​ഗ്ര​സി​നും നി​ല​നി​ൽ​പിൻെറ പോ​രാ​ട്ടം

text_fields
bookmark_border
മധ്യപ്രദേശ്​ ഉപതെരഞ്ഞെടുപ്പ് ഇന്ന്​; സി​ന്ധ്യ​ക്കും കോ​ൺ​ഗ്ര​സി​നും നി​ല​നി​ൽ​പിൻെറ പോ​രാ​ട്ടം
cancel

ഭോ​പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് നി​യ​മ​സ​ഭ​യി​ലെ 28 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ചൊ​വ്വാ​ഴ്​​ച​ ന​ട​ക്കും. കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ പാ​ർ​ട്ടി വി​ട്ട് അ​നു​യാ​യി​ക​ൾ​ക്കൊ​പ്പം ബി.​ജെ.​പി​യി​ലേ​ക്ക് ചേ​ക്കേ​റി​യ​തോ​ടെ​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങി​യ​ത്. സി​ന്ധ്യ​യു​ടെ ക​ളം​മാ​റ്റ​ത്തോ​ടെ ന​ഷ്​​ട​പ്പെ​ട്ട ഭ​ര​ണം തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ങ്കി​ൽ കോ​ൺ​ഗ്ര​സി​ന് 28 സീ​റ്റി​ലും വി​ജ​യം നേ​ടി 230 അം​ഗ നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം സ്ഥാ​പി​ക്ക​ണം.

എ​ന്നാ​ൽ, ഒ​മ്പ​തു സീ​റ്റു​ക​ൾ നേ​ടി​യാ​ൽ ബി.​ജെ.​പി​ക്ക് വീ​ണു​കി​ട്ടി​യ ഭ​ര​ണം നി​ല​നി​ർ​ത്താ​നു​മാ​കും. സി​ന്ധ്യ കു​ടും​ബ​ത്തിെൻറ സ്വാ​ധീ​ന​മേ​ഖ​ല​യാ​യ ഗ്വാ​ളി​യോ​ർ- ച​മ്പ​ൽ മേ​ഖ​ല​ക​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന 16 മ​ണ്ഡ​ല​ങ്ങ​ൾ. അ​വി​ടെ സീ​റ്റു​ക​ൾ ന​ഷ്​​ട​പ്പെ​ട്ടാ​ൽ രാ​ജ​കു​മാ​ര​െൻറ സ്വാ​ധീ​നം പ​ണ്ടേ​പോ​ലെ ഫ​ലി​ക്കു​ന്നി​ല്ല എ​ന്ന​തിെൻറ തെ​ളി​വാ​കും. സി​ന്ധ്യ​ക്കൊ​പ്പം വ​ന്ന മു​ൻ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​ർ​ക്കെ​ല്ലാം സീ​റ്റു ന​ൽ​കി​യ​തി​ൽ ബി.​ജെ.​പി നേ​താ​ക്ക​ളി​ൽ ചി​ല​ർ അ​സ​ന്തു​ഷ്​​ടി പ്ര​ക​ടി​പ്പി​ക്കു​ന്നു​മു​ണ്ട്.

വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ക​ഷ്​​ടി​ച്ചു തി​രി​ച്ചു​പി​ടി​ച്ച മ​ധ്യ​പ്ര​ദേ​ശി​ലെ ഭ​ര​ണം ന​ഷ്​​ട​പ്പെ​ടു​ത്തി​യ സി​ന്ധ്യ​ക്ക് ബാ​ല​റ്റി​ലൂ​ടെ മ​റു​പ​ടി കൊ​ടു​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ അ​ടു​ത്ത​കാ​ല​ത്തൊ​ന്നും സം​സ്ഥാ​ന​ത്ത് പ​ച്ച​പി​ടി​ക്കാ​നാ​വി​ല്ല കോ​ൺ​ഗ്ര​സി​ന്. അ​തു കൊ​ണ്ടു​ത​ന്നെ കോ​ൺ​ഗ്ര​സിെൻറ​യും സി​ന്ധ്യ​യു​ടെ​യും നി​ല​നി​ൽ​പിെൻറ പ്ര​ശ്ന​മാ​ണ് ചൊ​വ്വാ​ഴ്​​ച​ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.

മധ്യപ്രദേശ്​ അടക്കം 11 സം​സ്ഥാ​ന​ങ്ങ​ളി​ലെ 54 നി​യ​മ​സ​ഭ സീ​റ്റു​ക​ളിേ​ല​ക്കും ചൊ​വ്വാ​​ഴ്​​ച ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും. ഛത്തി​ഡ്ഗ​ഢ് (ഒ​ന്ന്), ഗു​ജ​റാ​ത്ത്(​എ​ട്ട്), ഹ​രി​യാ​ന (ഒ​ന്ന്), ഝാ​ർ​ഖ​ണ്ഡ് (ര​ണ്ട്), ക​ർ​ണാ​ട​ക (ര​ണ്ട്), മ​ണി​പ്പൂ​ർ (ര​ണ്ട്), നാ​ഗാ​ലാ​ൻ​ഡ് (ര​ണ്ട്), തെ​ല​ങ്കാ​ന (ഒ​ന്ന്), ഒ​ഡി​ഷ (ര​ണ്ട്), ഉ​ത്ത​ർ​പ്ര​ദേ​ശ് (ഏ​ഴ്) ന​വം​ബ​ർ 10ന്​ ​ആ​ണ് ഫ​ലം വ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya pradesh bypoll
News Summary - Madhya Pradesh by-polls today
Next Story