വധുവിെൻറ ബന്ധുവിന് കോവിഡ്; വിവാഹത്തിനെത്തിയ 100ലേറെ പേർ നീരീക്ഷണത്തിൽ
text_fieldsഭോപാൽ: വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം വരനും വധുവും 100ലേറെ കുടുംബാംഗങ്ങളും അവരുമായി ബന്ധം പുലർത്തിയവരും ക്വാറൻറീനിൽ. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. വധുവിെൻറ ബന്ധുവും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(സി.ഐ.എസ്.എഫ്) ഉദ്യോഗസ്ഥനുമായ ആൾക്ക് കോവിഡ്19 സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്.
ചൊവ്വാഴ്ചയായിരുന്നു വിവാഹം. അന്നുതന്നെയാണ് ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചതും. കഴിഞ്ഞാഴ്ചയാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ ചിന്ദ്വാരയിലെത്തിയത്. കുറച്ചുദിവസം ജുന്നാർഡിയോ മേഖലയിലെ വീട്ടിൽ കഴിഞ്ഞ ഇദ്ദേഹം ബന്ധുവീട്ടിലും സന്ദർശനം നടത്തിയിരുന്നു. പിന്നീട് മേയ് 26ന് നടന്ന വിവാഹത്തിലും പങ്കെടുത്തു.
ദിവസങ്ങൾക്കു മുമ്പ് കോവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ജില്ലാ ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നൽകിയത്. നിലവിലെ കീഴ്വഴക്കങ്ങൾ അനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്ന് ചിന്ദ്വാര കലക്ടർ അറിയിച്ചു. ഉദ്യോഗസ്ഥനുമായി സമ്പർക്കം പുലർത്തിയവരെ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
