Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി എം.പി കോവിഡ്​...

ബി.ജെ.പി എം.പി കോവിഡ്​ ബാധിച്ച്​ മരിച്ചു

text_fields
bookmark_border
nand kumar singh chauhan
cancel
camera_alt

നന്ദകുമാർ സിങ്​ ചൗഹാൻ

ന്യൂഡൽഹി: ബി.ജെ.പി എം.പി നന്ദകുമാർ സിങ്​ ചൗഹാൻ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഗുഡ്​ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ്​ മരണം.

മധ്യപ്രദേശിലെ ഖണ്ഡ്​വയിൽ നിന്നുള്ള ലോക്​സഭാംഗമാണ്​. ജനുവരി 11നാണ്​ അദ്ദേഹത്തിന്​ കോവിഡ്​ ​സ്​ഥിരീകരിച്ചത്​.

ആരോഗ്യനില വഷളായതിനെത്തുടർന്നാണ്​ അദ്ദേഹത്തെ ഭോപ്പാലിൽ നിന്നും ഗുഡ്​ഗാവിലെത്തിച്ചത്​. കുറച്ച്​ ദിവസമായി വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തി പോന്നത്​.

1996 മുതൽ ഖണ്ഡ്​വ മണ്ഡലത്തെ പ്രതിനിധീകരിച്ച്​ പോന്ന നന്ദകുമാർ 2009ൽ കോൺഗ്രസിലെ അരുൺ സുഭാവ്​ ചന്ദ്രയാദവിനോട്​ പരാജയപ്പെട്ടിരുന്നു. 2014 മുതൽ വീണ്ടും എം.പിയായി. ബി.ജെ.പി മധ്യപ്രദേശ്​ ഘടകത്തിന്‍റെ അധ്യക്ഷനുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhya pradeshcovid deathbjp mpNandkumar Singh Chauhan
News Summary - Madhya Pradesh BJP MP Nandkumar Singh Chauhan died of covid 19
Next Story