മധ്യപ്രദേശ്: കോൺഗ്രസ് മൂന്നാം സ്ഥാനാർഥിപട്ടിക പുറത്തിറക്കി
text_fieldsഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. 13 സീറ്റുകളിലേക്കാണ്, പുതുമുഖങ്ങൾക്ക് അവസരം നൽകിയുള്ള പട്ടിക പ്രസിദ്ധീകരിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥിെൻറയും പ്രചാരണ വിഭാഗം തലവൻ ജ്യോതിരാദിത്യ സിന്ധ്യയുടെയും അനുയായികൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പന്ഥുമ മണ്ഡലത്തിൽ നിലവിലെ എം.എൽ.എ ജതൻ ഉയ്ക്കിയെ മാറ്റി നീലേഷ് ഉയ്ക്കിയെ സ്ഥാനാർഥിയാക്കിയിട്ടുണ്ട്.
ഇൗ പട്ടികയോടെ 230ൽ, 184 സീറ്റുകളിൽ കോൺഗ്രസിന് സ്ഥാനാർഥികളായി. കമൽനാഥിെൻറ അടുപ്പക്കാരനായ മുൻ സംസ്ഥാന മന്ത്രി ദീപക് സക്സേന, ജ്യോതിരാദിത്യയുടെ നോമിനിയായി മഹേന്ദ്ര സിങ് സിസോദിയ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്. 2013ൽ അലോക് നഗറിൽ തോറ്റ ജയ്പാൽ സിങ് ജജ്ജി, ഭോപാൽ സെൻട്രലിൽ തോറ്റ ആരിഫ് മസൂദ് എന്നിവർക്കും അവസരം നൽകി.
