മധ്യപ്രദേശിൽ എം.ബി.ബി.എസ് പരീക്ഷ ഇനി ഹിംഗ്ലീഷിലും എഴുതാം
text_fieldsഭോപാൽ: മധ്യപ്രദേശിൽ എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ഇനി ‘ഹിംഗ്ലീഷി’ലും പരീക്ഷ എഴുതാമെന്ന് മധ്യപ്രദേശ് മെഡിക്കൽ സയൻസ് സർവകലാശാല. നിരവധി ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സർവകലാശാല അധികൃതർ അറിയിച്ചു.
എല്ലാ കോളജുകളിെലയും വിദ്യാർഥികൾക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഇംഗ്ലീഷിലോ ഹിന്ദിയിലോ ഹിംഗ്ലീഷിലോ ആകാമെന്നാണ് മെയ് 26ന് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.
ഹിന്ദിയും ഇംഗ്ലീഷും കലർത്തി പരീക്ഷ എഴുതാമെന്നാണ് നിർദേശം. ഉദാഹരണമായി ഹാർട്ട് അറ്റാക്ക് എന്ന വാക്ക് ‘ഹാർട്ട് കാ ദൗര’ എന്ന് ഉപയോഗിക്കാം. ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികളെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു മാറ്റം വരുത്തിയതെന്ന് അധികൃതർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് ചോദ്യങ്ങൾക്ക് ഉത്തരം അറിയാെമങ്കിലും ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്തതിനാൽ എഴുതാൻ സാധിക്കുന്നില്ലെന്ന് മനസ്സിലായതിനാലാണ് ഇങ്ങനെ ഒരു തീരുമാനമെന്നും സർവകാലാശാല പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.