Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅർധ സൈനികരുടെ കാൻറീനിൽ...

അർധ സൈനികരുടെ കാൻറീനിൽ ജൂൺ ഒന്നു മുതൽ ഇന്ത്യൻ ഉൽപന്നങ്ങൾ മാത്രം

text_fields
bookmark_border
Paramilitary-canteen.jpg
cancel

ന്യൂഡൽഹി: ജൂൺ ഒന്നു മുതൽ രാജ്യത്തെ അർധ സൈനിക വിഭാഗത്തി​​െൻറ കാൻറീനിൽ വിൽക്കുക ഇന്ത്യൻ നിർമിത ഉത്​പന്നങ്ങൾ മാത്രം. രാജ്യം സ്വാശ്രയ ശീലത്തിലേക്കെത്തണമെന്ന്​ ചൊവ്വാഴ്​ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്​തിരുന്നു. മോദിയുടെ ആഹ്വാനത്തെ പിന്തുണച്ച്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ ട്വീറ്റിടുകയും ചെയ്​തിരുന്നു. ഇതിനു പിന്നാലെയാണ്​ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തി​​െൻറ പുതിയ തീരുമാനം. 

സെൻട്രൽ റിസർവ്​ പൊലീസ്​ ഫോഴ്സ്​ (സി.ആർ.പി.എഫ്​), ​അതിർത്തി രക്ഷാ സേന (ബി.എസ്​.എഫ്​), സെൻട്രൽ ഇൻഡസ്​ട്രിയൽ സെക്യൂരിറ്റി ഫോഴ്​സ്​(സി.ഐ.എസ്​.എഫ്​), ഇന്തോ-തിബറ്റൻ ബോർഡർ പൊലീസ് ​(ഐ.ടി.ബി.പി), സശസ്​ത്ര സീമ ബെൽ (എസ്​.എസ്​.ബി), ദേശീയ സുരക്ഷ സേന​ (എൻ.എസ്​.ജി), അസം റൈഫിൾസ്​ എന്നീ കേന്ദ്ര സായുധ പൊലീസ്​ സേനകളുടെ കാൻറീനിൽ​ സ്വദേശി ഉത്​പന്നങ്ങൾ മാത്രം സ്ഥാനം പിടിക്കുകയെന്ന്​ ആഭ്യന്തര മന്ത്രി വ്യക്തമാക്കി. 

ഏകദേശം പത്ത്​ ലക്ഷം വരുന്ന അർധ സൈനികരുടെ 50 ലക്ഷത്തോളം കുടുംബാംഗങ്ങൾ ഇന്ത്യൻ ഉത്​പന്നങ്ങൾ ഉപയോഗിക്കും. ജനങ്ങൾ ഇന്ത്യൻ ഉത്​പന്നങ്ങൾ ഉപയോഗിക്കണമെന്നും മറ്റുള്ളവരോട്​ അവ ഉപയോഗിക്കാൻ ആവശ്യപ്പെടണമെന്നും കേ​ന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:made in indiamalayalam newsindia newsParamilitary Canteen
News Summary - Made in India Only In Paramilitary Canteens From June 1 -india news
Next Story