Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിൽ നിർണായക വഴിത്തിരിവ്​; ബയോളജിക്കൽ ഇ വാക്​സിൻ 90 ശതമാനം ഫലപ്രദം

text_fields
bookmark_border
covid vaccine
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിക്കുന്ന ബയോളജിക്കൽ ഇ വാക്​സിൻ കോവിഡിനെതിരെ 90 ശതമാനം ഫലപ്രദമെന്ന്​ പഠനം. കോവിഡ്​ പ്രതിരോധത്തിൽ നിർണായക പങ്കുവഹിക്കാൻ ബയോളജിക്കൽ ഇ വാക്​സിന്​ കഴിയുമെന്നാണ്​ പ്രതീക്ഷ. വാക്​സി​െൻറ മൂന്നാംഘട്ട പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഒക്​ടോബറോടെ വിപണിയിൽ ലഭ്യമാവുമെന്നും കേന്ദ്രസർക്കാറി​െൻറ കോവിഡ്​ വർക്കിങ്​ ഗ്രൂപ്പ്​ ചെയർപേഴ്​സൺ എൻ.കെ അറോറ പറഞ്ഞു.

എല്ലാവിഭാഗം പ്രായക്കാരിലും ബയോളജിക്കൽ ഇ നിർമിക്കുന്ന കോർബേവാക്​സ്​ വാക്​സിൻ ഫലപ്രദമെന്ന്​ കണ്ടെത്തിയിട്ടുണ്ട്​. രണ്ട്​ ഡോസിനും കൂടി 250 രൂപയായിരിക്കും വില. വൈകാതെ ഇത്​ വിപണിയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനൊപ്പം സിഡുസ്​ കാഡില നിർമ്മിക്കുന്ന കോവിഡ്​ വാക്​സിനും വൈകാതെ വിപണിയിലെത്തും. സിറം ഇൻസ്​റ്റിറ്റ്യൂട്ട്​ നിർമിക്കുന്ന നോവാവാക്​സ്​ വാക്​സി​െൻറ പരീക്ഷണങ്ങളും പുരോഗമിക്കുകയാണെന്ന്​ കേന്ദ്രസർക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - Made-In-India Biological E Vaccine May Be 90% Effective, "Game-Changer"
Next Story