Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫാഷിസം ’...

ഫാഷിസം ’ എന്നുച്ചരിക്കുന്നത്​ തടയാൻ ​ കലക്​ടർക്ക്​ എന്തവകാശം- മഅ്​ദനി

text_fields
bookmark_border
madani
cancel

ബംഗളൂരു: ‘ഫാഷിസം’ എന്ന വാക്കുച്ചരിക്കുന്നത്​ തടയാൻ കലക്​ടർക്ക്​ എന്തവകാശമെന്ന്​ പി.ഡി.പി ചെയർമാൻ അബ്​ദുന്ന ാസിർ മഅ്​ദനി. പി.ഡി.പി സ്​ഥാനാർഥികളുടെ പ്രചാരണത്തിന്​ മഅ്​ദനിയുടെ വിഡിയോ സന്ദേശം പൊന്നാനി, മലപ്പുറം ലോക്​ സഭ മണ്ഡലങ്ങളിൽ പ്രദർശിപ്പിക്കുന്നത്​ മലപ്പുറം സബ്​കലക്​ടർ തടഞ്ഞതു സംബന്ധിച്ച വിവാദത്തോട്​ പ്രതികരിക്കുകയ ായിരുന്നു അദ്ദേഹം.

‘ഫാഷിസം’ എന്ന വാക്ക്​ ആ വിഡിയോയിൽ ഉപയോഗിക്കുന്നു എന്നാണ്​ വിഡിയോ പ്രദർശനത്തിന്​ അനുമതി നിഷേധിക്കുന്നതിന്​ കലക്​ടർ കാരണമായി പറഞ്ഞത്​. ആ വാക്കുപയോഗിക്കാൻ പാടില്ല എന്നാണ്​ നിർദേശം. പി.ഡി.പി സ്​ഥാനാർഥി നാമനിർദേശപത്രിക സമർപ്പിക്കുന്ന സമയത്ത്​ ഒട്ടും സുഖകരമല്ലാത്ത ചില സമീപനങ്ങൾ കലക്​ടറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. അങ്ങനെ ചെയ്​തത്​ ശരിയാണോ എന്ന്​ അദ്ദേഹം സ്വയം പരിശോധിക്കണം​. പക്ഷേ, ​െഎ.എ.എസുകാരനായ അദ്ദേഹം ഫാഷിസം എന്ന വാക്കി​​െൻറ അർഥവും ആശയവും മനസ്സിലാക്കിയിരിക്കാൻ സാധ്യതയുള്ളയാളാണ്​.

ആ വിഡിയോയിൽ ഒരു രാഷ്​ട്രീയ നേതാവിനെയും പേരെടുത്ത്​ വിമർശിക്കുകയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയോ വിമർശിക്കുന്നില്ല. ഫാഷിസം എന്നുപയോഗിക്കു​േമ്പാൾ പോലും ഹിന്ദു ഫാഷിസം എന്ന്​ പറഞ്ഞിട്ടില്ല. ഫാഷിസം എന്ന വാക്ക്​ പറയാൻ പാടില്ല എന്ന്​ ഒരു കലക്​ടർക്ക്​ അവകാശമുണ്ടോ എന്നത്​ ഇൗ തെരഞ്ഞെടുപ്പ്​ സാഹചര്യത്തിൽ ചർച്ച ചെയ്യപ്പെടണം​. ഫാഷിസത്തിനെതിരെ നിരന്തരം ശബ്​ദമുയർത്തിയതിനാലാണ്​ ഇത്രയും കാലം താൻ പീഡനമനുഭവിച്ചതെന്നും ഒരു കലക്​ടർ പറഞ്ഞതുകേട്ട്​ ഫാഷിസം എന്ന വാക്ക്​ ഉപയോഗിക്കാതിരിക്കാനാവില്ലെന്നും മഅ്​ദനി പറഞ്ഞു.

ഇന്ത്യ ഇന്ന്​ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഫാഷിസമാണ്​. അതിനെതിരെ രാജ്യത്തെ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കേണ്ട സമയമാണ്​. എപ്പോൾ എവിടെവെച്ച്​ മരണപ്പെടേണ്ടിവന്നാലും ഫാഷിസത്തി​െനതിരെ ധീരമായി ശബ്​ദിച്ചും ശഹാദത്ത്​ കലിമ ചൊല്ലിയും മരണപ്പെടണമെന്നാണ്​ ആഗ്രഹിക്കുന്നത്​. ഒരു കലക്​ടറോ ഏതെങ്കിലും അധികാര ദുശ്ശക്​തികളോ വിചാരിച്ചാൽ അതിൽനിന്ന്​ പിന്തിരിപ്പിക്കാനാവില്ലെന്നും മഅ്​ദനി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul nasar madanimalayalam newsLok Sabha Electon 2019
News Summary - Madani speech-India news
Next Story