ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം: പരാതിക്കാരിയോട് നീതി ചെയ്തില്ല –ജ. മദൻ ബി. ലോകൂർ
text_fieldsന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ഉയർന്ന ലൈംഗികപീഡ ന ആരോപണത്തിൽ പരാതിക്കാരിയോട് നീതി ചെയ്തില്ലെന്ന് വിരമിച്ച സുപ്രീംകോടതി ജഡ്ജി ജ സ്റ്റിസ് മദൻ ബി. ലോകൂർ. സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിേ പ്പാർട്ട് യുവതിക്ക് നിർബന്ധമായും ലഭിക്കേണ്ടതാണ്. അന്വേഷണ സമിതി പക്ഷപാതരഹിതമായല്ല യുവതിയോട് പെരുമാറിയതെന്നും ‘ദ ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ജസ്റ്റിസ് മദൻ ബി. ലോകൂർ കുറ്റപ്പെടുത്തി.
മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ 2018 ജനുവരിയിൽ വാർത്തസമ്മേളനം വിളിച്ച ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരിൽ ജസ്റ്റിസ് മദൻ ബി. ലോകൂറും ഉണ്ടായിരുന്നു. ജീവനക്കാരിയായ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണമുയർന്നയാൾതന്നെ അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിച്ചതിൽ അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണ പരാതിയില്‍ ക്ലീന്‍ചിറ്റ് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിെൻറ കോപ്പി തനിക്ക് ലഭിക്കണമെന്ന് പരാതിക്കാരി നേരേത്ത ആവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പരാതിക്കാരിക്ക് അവകാശമുണ്ട്. ചീഫ് ജസ്റ്റിസിനെതിരെ പരാതി നിലനിൽക്കുന്നതല്ലെന്ന് പറഞ്ഞാണ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ആഭ്യന്തര അന്വേഷണ സമിതി പരാതി തള്ളിയത്. 2018 ഡിസംബറിലാണ് ജസ്റ്റിസ് മദൻ ബി. ലോകൂർ സുപ്രീംകോടതിയിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
