Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ട്- ഇമ്മാനുവൽ മാ​ക്രോൺ

text_fields
bookmark_border
  • ഫ്രഞ്ച്​ പ്രസിഡൻറും മോദിയും കൂടിക്കാഴ്ച നടത്തി
ഇന്ത്യക്കും ഫ്രാൻസിനുമിടയിൽ നല്ലൊരു രസതന്ത്രമുണ്ട്- ഇമ്മാനുവൽ മാ​ക്രോൺ
cancel

ന്യൂഡൽഹി: നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാ​ക്രോണും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. രാഷ്ട്രപതി ഭവനിലെത്തിയ അദ്ദേഹത്തെ പ്രസിഡൻറ് രാംനാഥ് കോവിന്ദ്, പത്നി സവിതാ കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ ചേർന്ന് സ്വീകരിച്ചു. നമുക്കിടയിൽ നല്ലൊരു രസതന്ത്രമുണ്ടെന്ന് തനിക്കു തോന്നുന്നതായി ഫ്രഞ്ച് പ്രസിഡൻറ് വ്യക്തമാക്കി. രണ്ടു വലിയ ജനാധിപത്യ രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പത്​നി ബ്രിഗിറ്റെ മാരി ​േക്ലാഡിനൊപ്പം ഇന്നലെ ഡൽഹി പാലം വിമാനത്താവളത്തിലിറങ്ങിയ ഫ്രഞ്ച്​ പ്രസിഡൻറിനെ ചട്ടം മറികടന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരി​െട്ടത്തി സ്വീകരിച്ചിരുന്നു.പ്രതിരോധ, ബഹിരാകാശ മേഖലകളിൽ പുതിയ കരാറുകളിൽ ഇരുവരും ഒപ്പുവെക്കുമെന്നാണ്​ കരുതുന്നത്​. പ്രധാനമന്ത്രിക്കൊപ്പം ഏറെനേരം മാക്രോൺ ചെലവഴിക്കുമെന്ന്​ ഫ്രഞ്ച്​ പ്രസിഡൻറി​​െൻറ ഒാഫിസ്​ അറിയിച്ചു.
 

വിവിധ സ്​ഥാപനങ്ങളിൽനിന്ന്​ തിരഞ്ഞെടുക്കപ്പെട്ട 300 വിദ്യാർഥികളുമായി മാക്രോൺ ഇന്ന്​ സംവദിക്കും. ഇരു രാജ്യങ്ങളിലെയും 200ഒാളം പണ്ഡിതർ പ​െങ്കടുക്കുന്ന വിജ്ഞാന ഉച്ചകോടിയിലും പ​െങ്കടുക്കും. ഞായറാഴ്​ച പത്​നിക്കൊപ്പം താജ്​മഹൽ സന്ദർശിക്കുന്ന മാക്രോൺ വാരാണസിയും സന്ദർശിക്കും. ​കോൺ​ഗ്രസ്​ പ്രസിഡൻറ്​ രാഹുൽ ഗാന്ധിയെയും അദ്ദേഹം കാണുന്നുണ്ട്​. 

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Macron in India- India news
Next Story