കോവിഡ് പ്രതിരോധം: ഹരിയാനക്ക് ഒന്നര കോടി രൂപ നൽകി എം.എ. യൂസുഫലി
text_fieldsചണ്ഡീഗഡ്: കോവിഡ് പ്രതിരോധത്തിനായി ഹരിയാന മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസുഫലി ഒരു കോടി രൂപ നൽകി. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ചണ്ഡീഗഡിലെ ഓഫിസിൽ ലുലു ഗ്രൂപ്പ് പ്രതിനിധികളായ നജുമുദ്ദീൻ, ജയകുമാർ എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്
ഇത് കൂടാതെ ഹരിയാനയിലെ മേവാത്ത് ജില്ല ഭരണകൂടത്തിന്റെ സി.എസ്.ആർ ഫണ്ടിലേക്ക് 50 ലക്ഷം രൂപയും യൂസുഫലി നൽകി. മേവാത്ത് ജില്ല ഡെപ്യുട്ടി കമീഷണറും കലക്ടറുമായ പങ്കജ് ചെക്ക് ഏറ്റുവാങ്ങി.
ഇന്ത്യയിലേയും ഗൾഫ് രാജ്യങ്ങളുടെയും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇതുവരെയായി 47.5 കോടി രൂപയാണ് യൂസുഫലി നൽകിയത്.
പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് 25 കോടി രൂപയും, കേരള മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും, ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപയും യൂസുഫലി നൽകിയിരുന്നു.
