Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെ​ങ്ക​യ്യ നാ​യി​ഡു...

വെ​ങ്ക​യ്യ നാ​യി​ഡു കേന്ദ്രമന്ത്രി സ്ഥാനവും പാർട്ടി സ്ഥാനവും രാജിവെച്ചു

text_fields
bookmark_border
venkayya naidu
cancel

ന്യൂഡൽഹി: എ​ൻ.​ഡി.​എയുടെ ഉ​പ​രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥിയായ എം. ​വെ​ങ്ക​യ്യ നാ​യി​ഡു കേന്ദ്രമന്ത്രി സ്ഥാനവും പാർട്ടി സ്ഥാനവും രാജിവെച്ചു. കേ​ന്ദ്ര ന​ഗ​ര​വി​ക​സ​ന, വാ​ർ​ത്ത​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ വകുപ്പുകളുടെ ചുമതലകളിൽ നിന്നാണ് നായിഡു രാജി സമർപ്പിച്ചത്. നാ​യി​ഡു ചൊ​വ്വാ​ഴ്​​ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. 

ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ പദവി അടക്കമുള്ള സ്ഥാനങ്ങളും നായിഡു രാജിവെച്ചിട്ടുണ്ട്. ഉപരാഷ്ട്രപതിയായി മത്സരിക്കുന്ന ആൾ ഒരു പാർട്ടിയുടെ ആളായി നിൽക്കുന്നത് ശരിയല്ലെന്നും താൻ ബി.ജെ.പിയുടെ ഭാഗമല്ലെന്നും നായിഡു മാധ്യമങ്ങളോട് പറഞ്ഞു.

ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധി​യാണ് പ്ര​തി​പ​ക്ഷത്തിന്‍റെ സ്​​ഥാ​നാ​ർ​ഥി​. ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ്​ അ​ൻ​സാ​രി​യു​ടെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ 10ന്​ ​അ​വ​സാ​നി​ക്കും. 2002-2004 കാലയളവിൽ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനായിരുന്നു നായിഡു.

അ​മി​ത്​ ഷാ​യു​ടെ​യും മോ​ദി​യു​ടെ​യും വി​ശ്വ​സ്​​ത​നാ​യ വെ​ങ്ക​യ്യ നാ​യി​ഡു​വി​നെ ഉ​പ​യോ​ഗി​ച്ച്​ സ​ർ​ക്കാ​റി​ന്​ ഇ​നി​യും ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത രാ​ജ്യ​സ​ഭ വ​രു​തി​യി​ൽ നി​ർ​ത്താ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ്​ രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ​കൂ​ടി​യാ​യ ഉ​പ​രാ​ഷ്​​ട്ര​പ​തി പ​ദ​വി​യി​ലേ​ക്ക്​ അ​ദ്ദേ​ഹ​ത്തെ കൊ​ണ്ട​ു​വ​രാ​ൻ തീ​ര​ു​മാ​നി​ച്ച​ത്.  

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പിന്തുണക്കാനുള്ള സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്‍റെ തീരുമാനത്തിന് വെങ്കയ്യ നായിഡു നന്ദി അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vice presidentUnion MinisterM Venkaiah Naidumalayalam news
News Summary - m Venkaiah Naidu resigns as Union Minister post -india news
Next Story