കരുണാനിധിയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്
text_fieldsചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ എം. കരുണാനിധിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. കരുണാനിധിയെ പ്രവേശിപ്പിച്ച കാവേരി ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം കരുണാനിധിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ച സാഹചര്യത്തിൽ ചെന്നൈ നഗരത്തിലും ആശുപത്രി പരിസരത്തും പൊലീസ് സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. ആശുപത്രിക്ക് പുറത്ത് പാർട്ടി പ്രവർത്തകരും അരാധകരും തടിച്ചു കൂടിയിട്ടുണ്ട്. കൂടാതെ, ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്തു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സേലത്തെ പരിപാടി റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചു. കരുണാനിധിയുടെ മക്കളും കൊച്ചുമക്കളും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
രക്തസമ്മർദം കുറഞ്ഞ സാഹചര്യത്തിലാണ് വീട്ടിൽ നിന്ന് കരുണാനിധിയെ കാവേരി ആശുപത്രിയിൽ മാറ്റിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
