ഝാർഖണ്ഡിൽ ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് മരിച്ചു
text_fieldsന്യൂഡൽഹി: മോഷ്ടാവെന്ന് ആരോപിച്ച് ആൾക്കൂട്ട ആക്രമണത്തിനിരയായ മുസ്ലിം യുവാ വ് ആശുപത്രിയിൽ മരിച്ചു. ഈ മാസം 18ന് ഝാർഖണ്ഡിലെ ഖർസവാൻ ജില്ലയിൽ ആൾക്കൂട്ടത്തിെ ൻറ കൊടിയ മർദനമേറ്റ തബ്രിസ് അൻസാരിയാണ് (24) ശനിയാഴ്ച മരിച്ചത്.
അൻസാരിയെ ജന ക്കൂട്ടം മർദിക്കുന്നതിെൻറ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വലിയ വടികൊണ്ട് അടിക്കുന്നതും അൻസാരി അവരോട് തന്നെ വെറുതെവിടൂവെന്ന് യാചിക്കുന്നതും ഒരു ദൃശ്യത്തിൽ കാണാം. മറ്റൊരു വിഡിയോയിൽ ജയ് ശ്രീരാം എന്നും ജയ് ഹനുമാൻ എന്നും വിളിപ്പിക്കുന്നുണ്ട്. 18 മണിക്കൂറിലേറെയാണ് യുവാവിനെ തടഞ്ഞുവെച്ച് മർദിച്ചത്. തുടർന്ന് പൊലീസിന് കൈമാറുകയായിരുന്നു. ഇതുവരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അൻസാരിയെ ശനിയാഴ്ചയാണ് ആശുപത്രിയിലെത്തിച്ചത്. അവിടെവെച്ച് സ്ഥിതി വഷളായി മരിക്കുകയായിരുന്നു. സംഭവത്തിൽ പപ്പു മണ്ഡൽ എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പുണെയിൽ വെൽഡറായി ജോലി ചെയ്തിരുന്ന അൻസാരി ഈദ് ആഘോഷത്തിനായാണ് നാട്ടിലെത്തിയത്. 18ാം തീയതി രണ്ടുപേർ വന്ന് അൻസാരിയെയും കൂട്ടി ജാംഷഡ്പുരിലേക്കു പോയതായി പ്രദേശത്തെ സാമൂഹിക പ്രവർത്തകനായ ഔറംഗസേബ് അൻസാരി പറഞ്ഞു. തുടർന്നാണ് സംഭവങ്ങളെല്ലാം നടന്നത്. അൻസാരി ആരുടെയോ കെണിയിൽ അകപ്പെടുകയായിരുന്നു എന്നാണ് വ്യക്തമാകുന്നതെന്നും ഔറംഗസേബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
