Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി, മുംബൈ എക്സ്പ്രസ് വേയിൽ വിവാഹബസ് ടാങ്കറിലിടിച്ച് രണ്ട് മരണം

text_fields
bookmark_border
ഡൽഹി, മുംബൈ എക്സപ്രസ് വേയിൽ വിവാഹബസ് ടാങ്കറിലിടിച്ച് രണ്ട് മരണം
cancel

അഹമ്മദാബാദ്: ഗുജറാത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ആഡംബര ബസ് ടാങ്കറുമായി കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. 47 പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ വെള്ളിയാഴ്ച പുലർച്ചെയോടെയാണ് അപകടം.

രാജ്കോട്ട് ജില്ലയിലെ ധോരാജിയിൽനിന്ന് സൂറത്തിലേക്ക് പോകുകയായിരുന്നു ബസ്. 49 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. അമിതവേഗത്തിലെത്തിയ ബസ് ടാങ്കറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു.

അപകടത്തിന് പിന്നാലെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പരിക്കേറ്റവരെ ഭറൂച്ച് സിവിൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 47 പേരാണ് ആശുപത്രിയിലുള്ളത്. ഇവരിൽ ഭൂരിഭാഗം പേർക്കും നിസ്സാര പരിക്കുകളായതിനാൽ ഇവരെ വിട്ടയച്ചിട്ടുണ്ട്.

ബസിന്റെ മുൻഭാഗം തകർന്നതിനാൽ യാത്രക്കാരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പാടുപെട്ടു. മരിച്ചവരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടത്തെ തുടർന്ന് എക്സ്പ്രസ് വേയിൽ ഗതാഗതം തടസ്സപ്പെട്ടെങ്കിലും തകർന്ന വാഹനങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.

ബസ് ടാങ്കറിലേക്ക് ഇടിച്ചുകയറാനുണ്ടായ സാഹചര്യം പൊലീസ് അന്വേഷിച്ചുവരികയാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണോ അതോ ടാങ്കർ പെട്ടെന്ന് വേഗം കുറച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bharuch Expressway Bus Crash Kills Two
Next Story