Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരാറിന്​ കൈക്കൂലി;...

കരാറിന്​ കൈക്കൂലി; ഗഡ്​കരിക്ക്​ ആഡംബര ബസ്​, ഇന്ത്യയിലെ അഴിമതിക്കഥകളുമായി സ്​കാനിയ റിപ്പോർട്ട്​

text_fields
bookmark_border
scania-Nithin Gadkari
cancel

ന്യൂഡൽഹി: ഗതാഗത മന്ത്രി നിതിൻ ഗഡ്​കരിയുമായി അടുത്ത ബന്ധമുള്ള കമ്പനിയും സ്വീഡിഷ്​ ബസ്​ നിർമാതാക്കളായ സ്​കാനിയയും തമ്മിലുള്ള ഇടപാട്​ വിവാദത്തിൽ. സ്വീഡിഷ്​ മാധ്യമമാണ്​ ഇടപാടിലെ അഴിമതിയെ കുറിച്ച്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. സ്​കാനിയ നടത്തിയ അഭ്യന്തര അന്വേഷണത്തിലാണ്​ ഗഡ്​കരിയുമായുള്ള ഇടപാടിലെ വിവരങ്ങൾ ആദ്യമായി പുറത്ത്​ വന്നതെന്നും സ്വീഡിഷ്​ മാധ്യമം വ്യക്​തമാക്കുന്നു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരിക്ക്​ ആഡംബര ബസ് സ്​കാനിയ​ നൽകിയതും വിവാദമായിട്ടുണ്ട്​. 2017 അവസാനമാണ്​ ആഡംബര ബസ്​ ഗഡ്​കരിക്ക്​ നൽകിയ വിവരം സ്​കാനിയ ഓഡിറ്റർമാർക്ക്​ ലഭിക്കുന്നത്​. ഇതിന്​ പുറമേ ഇന്ത്യയിലെ കരാറുകൾ ലഭിക്കുന്നതിന്​ സ്​കാനിയ വലിയ രീതിയിൽ കൈക്കൂലി നൽകിയെന്നും കമ്പനി കണ്ടെത്തി. സ്വിഡീഷ്​ ന്യൂസ്​ ചാനലായ എസ്​.വി.ടിയാണ്​ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

2016 അവസാനത്തോടെയാണ്​ ആഡംബര ബസ്​ ഗഡ്​കരിക്ക്​ സ്​കാനിയ കൈമാറിയത്​. ഗഡ്​കരിയുടെ മകളുടെ കല്യാണത്തിന്​ ഈ ബസ്​ ഉപയോഗിച്ചുവെന്നാണ്​ റിപ്പോർട്ട്​. സ്​കാനിയയുടെ അഭ്യന്തര അന്വേഷണത്തിൽ ബസുകൾ വിൽക്കാനുള്ള കരാറുകൾ ലഭിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക്​ വൻതോതിൽ കൈക്കൂലി നൽകിയെന്ന്​ വ്യക്​തമായിട്ടുണ്ട്​.

സ്​കാനിയയുടെ ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ ഇക്കാര്യത്തിൽ നടപടിയുണ്ടാകുമെന്നാണ്​ റിപ്പോർട്ട്​​. അതേസമയം, നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള തെളിവുകളുടെ അഭാവത്തിൽ സ്​കാനിയക്കുള്ളിൽ ഇത്​ ഒതുങ്ങുമെന്നാണ്​ സൂചന. എന്നാൽ ആഡംബര ബസുമായി ഉയർന്ന ആരോപണങ്ങളെല്ലാം നിതിൻ ഗഡ്​കരിയുടെ ഓഫീസ്​ നിഷേധിച്ചിട്ടുണ്ട്​. ആഡംബര ബസ്​ വാങ്ങിയതിലോ വിൽപന നടത്തിയതിലോ ഗഡ്​കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ്​ വിശദീകരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scanianithin gakari
News Summary - Luxury Bus Controversy: Swedish Media Report Alleged Transaction Involving Gadkari's Family
Next Story