Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
P Chidambaram
cancel
Homechevron_rightNewschevron_rightIndiachevron_rightപരിഹാസ്യം; നെഹ്​റുവിനെ...

പരിഹാസ്യം; നെഹ്​റുവിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ച ഐ.സി.എച്ച്​.ആറിനെതിരെ പി. ചിദംബരം

text_fields
bookmark_border

ന്യൂഡൽഹി: സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തിൽ ന്യായീകരണവുമായെത്തിയ ഇന്ത്യൻ കൗൺസിൽ ഓഫ്​ ഹിസ്​റ്റോറിക്കൽ റിസർചിനെ (ഐ.സി.എച്ച്​.ആർ) രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ പി. ചിദംബരം. ഐ.സി.എച്ച്​.ആറിന്‍റെ ന്യായീകരണം പരിഹാസ്യമെന്നായിരുന്നു ചിദംബരത്തിന്‍റെ പ്രതികരണം.

ഐ.സി.എച്ച്​.ആറിന്‍റെ മെമ്പർ സെക്രട്ടറി വിദ്വേഷത്തിനും മുൻവിധികൾക്കും വഴങ്ങി കൊടുക്കുകയാണെന്ന്​ ചിദംബരം കുറ്റപ്പെടുത്തി. അങ്ങനെയാണെങ്കിൽ ​അദ്ദേഹം വായടച്ചുവെക്കുന്നതാണ്​ നല്ലതെന്നും അദ്ദേഹം പറഞ്ഞു.

മോ​ട്ടോർ കാറിന്‍റെ ജന്മദിനം ആഘോഷിക്കു​േമ്പാൾ ഹെന്‍റി ഫോർഡിനെ ഒഴിവാക്കുമോ എന്നും ​വ്യോമയാന ജനനം ആഘോഷിക്കു​േമ്പാൾ റൈറ്റ്​ സഹോദരൻമാരെ ഒഴിവാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.

'രാജ്യം 75ാമത്​ സ്വാതന്ത്ര്യദിനം ആ​േഘാഷിക്കു​േമ്പാൾ ആദ്യ ഡിജിറ്റൽ പോസ്റ്ററിൽനിന്ന്​ ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയതിൽ ​െഎ.സി.എച്ച്​.ആർ മെമ്പർ സെക്രട്ടറിയുടെ വിശദീകരണം പരിഹാസ്യമാണ്​' -ചിദംബരം ട്വീറ്റ്​ ചെയ്​തു.

ആസാദി കാ അമൃത്​ മഹോത്സവ് പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കുകയായിരുന്നു. പ്രതിഷേധം ഉയർന്നതോടെ വരാനിരിക്കുന്ന പോസ്റ്ററുകളിൽ നെഹ്റുവും ഉൾപ്പെടുന്നുണ്ടെന്നും ഇപ്പോഴത്തെ വിവാദം അപക്വമാണെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടർ ഓംജീ ഉപാധ്യായ് പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തത് വ്യാപക വിമർശനം ഉയർന്നിരുന്നു.

സ്വാതന്ത്ര്യ സമരത്തിലെ ആരുടെയെങ്കിലും പങ്കിനെ ഇകഴ്ത്തിക്കാണിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടില്ല. ഇപ്പോൾ വിമർശനം നേരിടുന്ന പോസ്റ്റർ സ്വാതന്ത്ര്യ സമരത്തിന്‍റെ ഒരു ഭാഗത്തെ മാത്രം കാണിക്കുന്നതാണ്. ചരിത്രപുസ്തകത്തിൽ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര പോരാളികളെ ഉയർത്തിക്കാട്ടുക കൂടിയാണ് പരിപാടിയുടെ ലക്ഷ്യമെന്നും ഐ.സി.എച്ച്​.ആർ ഡയറക്ടർ പറഞ്ഞു.

ഐ.സി.എച്ച്​.ആറിന്‍റെ പോസ്റ്ററിൽ പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി. സവർക്കറും ഉൾപ്പെട്ടിരുന്നു​. അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയാണ്​ പുറത്തുവന്നത്​ എന്നതിന്​ ചരിത്ര രേഖകളുണ്ട്​. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത്​ പലസമയത്തും ബ്രിട്ടീഷ്​ അനുകൂലിയായിരുന്നു. സുഭാഷ്​ ചന്ദ്രബോസ്​, രാജേന്ദ്രപ്രസാദ്​, സർദാർ വല്ലഭായ്​ പ​േട്ടൽ, ഭഗത്​ സിങ്​ എന്നിവരും പോസ്റ്ററിലുണ്ട്​. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്ക് അനഭിമതനായ നെഹ്റുവിനെ മന:പൂർവം ഒഴിവാക്കിയാണെന്ന വിമർശനമാണുയരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jawaharlal NehruP ChidambaramICHRAzadi Mahotsav
News Summary - Ludicrous Congresss P Chidambaram On Government Body Omitting Nehru Photo
Next Story