Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലുധിയാനയിലെ ഉദാഹരണം...

ലുധിയാനയിലെ ഉദാഹരണം രജനി ബാല

text_fields
bookmark_border
ലുധിയാനയിലെ ഉദാഹരണം രജനി ബാല
cancel

ലുധിയാന: മകനൊപ്പം പത്താംക്ലാസ്​ ബോർഡ്​ പരീക്ഷയെഴുതി റിസൽട്ടിന്​ കാത്തിരിക്കയാണ്​ പഞ്ചാബ്​ ലുധിയാനയിലെ വീട്ടമ്മ രജനി ബാല. ലജ്​വന്തി സീനിയർ സെക്കൻററി സ്​കൂളിലാണ്​ 44 കാരിയായ രജനി പത്താംക്ലാസ്​ പരീക്ഷയെഴുതിയത്​. മകനൊപ്പം സ്​കൂളിലെത്തിയിരുന്ന ഇൗ അമ്മക്ക്​ മറ്റ്​ സഹപാഠികളും അധ്യപാകരും നല്ല പിന്തുണയാണ്​ നൽകിയത്​.

1989 ൽ ഒമ്പതാംക്ലാസ്​ പാസായ ശേഷം രജനി പഠനം നിർത്തുകയായിരുന്നു. പിന്നീട്​ വിവാഹവും കുടുംബജീവിതവുമായി മുന്നോട്ടു പോയ രജനിയെ​ ഭർത്താവ്​ രാജ്​ കുമാർ സേത്തിയാണ്​ തുടർപഠനത്തിന്​ ​​പ്രേരിപ്പിച്ചത്​. മക​ൻ പത്താംക്ലാസിലേക്ക്​ ജയിച്ചപ്പോൾ രജനിയെയും അതേ സ്​കൂളിൽ വിടാൻ തീരുമാനിക്കുകയായിരുന്നു. മകളും മകനും ചേർന്ന്​ അമ്മക്ക്​ പത്താംക്ലാസ്​ പരീക്ഷക്കുള്ള പരിശീലനം നൽകിയിരുന്നു. കൂടാതെ രജനി മകനൊപ്പം ട്യൂഷനും പോയി. 

17 വർഷങ്ങൾക്കു ശേഷം സ്​കൂളിൽ പഠിക്കാനെത്തിയതി​​​െൻറ പരിഭ്രമം ഉണ്ടായിരുന്നുവെങ്കിലും ഭർതൃമാതാവ്​ ഉൾപ്പെടെയുള്ളവർ നല്ല പിന്തുണ നൽകിയെന്ന്​ രജനി പറയുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞെന്നും ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണെന്നും രജനി പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:motherexaminationClass 10Ludhiana
News Summary - Ludhiana: Mother appears for Class 10 examination with son- India news
Next Story