Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇരട്ട ഭാഗ്യം; ടേക്ക്​...

ഇരട്ട ഭാഗ്യം; ടേക്ക്​ ഓഫിനിടെ പക്ഷിയിടിച്ച വിമാനത്തിന്​ വീണ്ടും തകരാർ

text_fields
bookmark_border
ഇരട്ട ഭാഗ്യം; ടേക്ക്​ ഓഫിനിടെ പക്ഷിയിടിച്ച വിമാനത്തിന്​ വീണ്ടും തകരാർ
cancel
camera_altപ്രതീകാത്മക ചിത്രം

റാഞ്ചി: കരിപ്പൂരിൽ വിമാനദുരന്തം സംഭവിച്ച്​ മണിക്കൂറുകൾ പിന്നിടുന്നതിന്​ മു​േമ്പ റാഞ്ചിയിൽ വിമാനം അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടത്​ രണ്ട്​ തവണ. ഝാർഖണ്ഡ്​ തലസ്​ഥാനമായ റാഞ്ചിയിലെ വിമാനത്താവളത്തിൽ വെച്ചാണ്​ എയർ ഏഷ്യ വിമാനം രണ്ട്​ വട്ടം അപകടത്തിൽ തലനാരിഴക്ക്​ രക്ഷപ്പെട്ടത്​​.

ശനിയാഴ്​ച രാവിലെ ടേക്ക്​ ഓഫ്​ സമയത്ത്​ പക്ഷി ഇടിച്ചിരുന്നു. മണിക്കൂറുകൾക്ക്​ ശേഷം വീണ്ടും ടേ​ക്ക്​ ഓഫിന്​ തയാറായപ്പോൾ സാ​ങ്കേതിക തകരാറുകൾ നേരിട്ടതോടെ പറക്കാനാകാതെ വരികയായിരുന്നു.

ശനിയാഴ്​ച രാവിലെ 176 യാത്രക്കാരുമായി പറന്നുയരാനൊരുങ്ങവെയാണ്​ പക്ഷി വഴിമുടക്കിയായത്​​. ​'റാഞ്ചിയില്‍നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന ഐ 5-632 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഉടന്‍ തന്നെ പൈലറ്റ് ടേക്ക് ഓഫ് നിര്‍ത്തിവെച്ചതായിഎയര്‍ഏഷ്യ വക്താവ് അറിയിച്ചു.

പ്രശ്​നങ്ങൾ പരിഹരിച്ച ശേഷം വൈകുന്നേരം വീണ്ടും പറക്കാൻ തയാറായെങ്കിലും റൺവേയിൽ വെച്ച്​ അപ്രതീക്ഷിത കുഴപ്പങ്ങൾ നേരിട്ടതിനാൽ യാത്ര റദ്ദാക്കുകയായിരുന്നു.

വിമാനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന്​ കമ്പനിയിലെ തന്നെ പൈലറ്റ്​ പരാതിപ്പെട്ടതിനെത്തുടർന്ന്​ എയർ ഏഷ്യ വ്യോമായന മന്ത്രാലയത്തിൻെറ നിരീക്ഷണത്തിലിരിക്കേയാണ്​ സംഭവം.

പ്രമുഖ യൂട്യൂബറും എയർ ഏഷ്യയിലെ മുൻ ജീവനക്കാരനുമായ ഗൗരവ്​ തനേജയും ഇതേ കാര്യം ചൂണ്ടിക്കാണിച്ചതോടെ ഏവിയേഷൻ റഗുലേറ്റർ ആരോപണങ്ങളിൽ അന്വേഷണം തുടങ്ങിയിരുന്നു.

വെള്ളിയാഴ്​ച രാത്രിയാണ്​ എയർ ഇന്ത്യ എക്​സ്​പ്രസിൻെറ ദുബായ്​- കോഴിക്കോട്​ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽ പെട്ടത്​. പ്രതികൂല കാലാവസ്​ഥയിൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം 35 അടി താഴ്​ചയിലേക്ക്​ വീണ്​ രണ്ടായി പിളരുകയായിരുന്നു. 190 യാത്രികരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്​. 18 പേരാണ്​ കൊല്ലപ്പെട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ranchiAir Asiaair crash keralaflight bird hit
Next Story