മകളെ കോവിഡിൽ നിന്ന് രക്ഷിക്കാൻ അമ്മ കാൽനടയായി താണ്ടി 900 കി.മി
text_fieldsലഖ്നോ: ലഖ്നോവിലെ ഉൾപ്രദേശത്തെ ആളൊഴിഞ്ഞ ഹൈവേയിലൂടെ പാഞ്ഞെത്തിയ ട്രക്കിനു മുന്നിൽ ആ അമ്മ കൈനീട്ടി. എന്നാൽ, അമ്മയെ ഒന്നുനോക്കുക പോലും െചയ്യാതെ ട്രക്ക് ഡ്രൈവർ അതേവേഗതയിൽ വണ്ടിയോടിച്ചുപോയി. ലിഫ്റ്റുകിട്ടുമെന്ന പ്രതീക്ഷയിലാണ് റുഖ്സാന ബാനു ട്രക്കിനു കൈകാണിച്ചത്. ഒരു കൈയിൽ ബാഗും മറുകൈയിൽ മൂന്നു വയസുള്ള മകൾ നർഗീസും.
കോവിഡിൽ നിന്ന് മകളെ രക്ഷിക്കുന്നതിനാണ് ആ 25കാരി ഇന്ദോറിൽ നിന്ന് അമേത്തിയിലേക്ക് കാൽനടയായി 900 കിലോ മീറ്റർ താണ്ടിയെത്തിയത്. കഴിഞ്ഞ രാത്രി മുതൽ എെൻറ മകളൊന്നും കഴിച്ചിട്ടില്ല. അവളെ കുറിച്ചാണ് ആധി മുഴുവൻ. വണ്ടിയൊന്നും കിട്ടിയില്ലെങ്കിലും കാൽനടയായിത്തന്നെ ബാക്കിയുള്ള ദൂരവും ഞങ്ങൾ പൂർത്തിയാക്കും.
എട്ടുപേർ കൂടി സഹയാത്രികരായുണ്ട് കൂട്ടിന്. മധ്യപ്രദേശിലെ ഇന്ദോറിലാണ് റുഖ്സാനയും ഭർത്താവ് ആഖിബ് അലിയും താമസിക്കുന്നത്. ഭർത്താവ് വെയിറ്ററായി ജോലി നോക്കുകയായിരുന്നു. റുഖ്സാന വീട്ടു ജോലികളും ചെയ്യും. കിട്ടുന്ന വരുമാനത്തിൽ ഒരുപങ്ക് മകൾക്കായി മാറ്റിവെച്ചു. എട്ടാംക്ലാസ് വരെയേ പഠിക്കാനായിട്ടുള്ളൂവെങ്കിലും മകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്നാണ് റുഖ്സാനയുടെ ആഗ്രഹം.
ലോക്ഡൗൺ തുടങ്ങിയതോടെ അവരുടെ വരുമാനം നിലച്ചു. മകളുടെ ഭാവിക്കായി കരുതി വെച്ച തുകയിൽ ഒരുചില്ലിക്കാശു പോലും എടുക്കാൻ റുഖ്സാന തയാറായില്ല. എന്നാൽ, ഇന്ദോറിൽ കോവിഡ് വ്യാപിച്ചപ്പോൾ അവർക്ക് ആധിപെരുകി. കുഞ്ഞിനെയും കൊണ്ട് വീട്ടിനകത്തിരുന്ന് അവർ രോഗത്തിനു നേരെ പൊരുതി.
മധ്യപ്രദേശിലെ വ്യാപാര കേന്ദ്രമാണ് ഇന്ദേർ. മധ്യ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് നാശം വിതച്ച നഗരവും. ലോക്ഡൗൺ വീണ്ടും നീട്ടിയപ്പോൾ തന്നെ ഇന്ദോറിൽ നിന്ന് തിരികെ വീട്ടിലേക്ക് പോകാനാണ് അവരുടെ ബന്ധുക്കൾ ശ്രമിച്ചത്. എന്നാൽ, കാര്യങ്ങൾ മാറുമെന്ന ശുഭപ്രതീക്ഷയിൽ റുഖ്സാനയും കുടുംബവും ഇന്ദോറിയൽ തന്നെ കഴിഞ്ഞു. എന്നാൽ ലോക്ഡൗൺ വീണ്ടും നീട്ടുകയും കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഘട്ടത്തിലെത്തുകയും ചെയ്തതോടെ അവരും അമേത്തിയിലേക്ക് പോകാൻ ശ്രമിച്ചു.
എന്നാൽ, ഇന്ദോർ വിടുക അത്ര എളുപ്പമായിരുന്നില്ല. ഒരുപാട് നിർബന്ധിച്ചിട്ടും ഭർത്താവ് ഒപ്പം വരാനും കൂട്ടാക്കിയില്ല. ഒടുവിൽ കുഞ്ഞിനെ രക്ഷിക്കാൻ റുഖ്സാന ഇറങ്ങിത്തിരിക്കുകയായിരുന്നു. അങ്ങനെ ബാഗിൽ ബിസ്കറ്റും ജാമും കുറച്ചു വസ്ത്രങ്ങളും പൊതിഞ്ഞെടുത്ത് മറ്റ് ബന്ധുക്കൾക്കൊപ്പം റുഖ്സാന വീടുവിട്ടിറങ്ങി.
ബുധനാഴ്ച രാത്രിയാണ് സംഘം യാത്ര തുടങ്ങിയത്. വാഹനങ്ങൾ ലഭിക്കാതെയായപ്പോൾ 24 മണിക്കൂർ നടന്ന് ലഖ്നോയിലെത്തി. കാലുകൾ വിണ്ടു. ശരീരം ക്ഷീണിച്ചു. സൂര്യതാപത്തിൽ നിന്ന് കുഞ്ഞിെൻറ ശരീരം തുണിയിൽ പൊതിഞ്ഞുപിടിച്ചു. ലക്ഷ്യത്തിലെത്തുംവരെയുള്ള ദൂരം നടന്നു തന്നെ തീർക്കാനാണ് അവരുടെ തീരുമാനം.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
