Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുദ്ധവായു ശ്വസിക്കാൻ ലഖ്നൗവിലേക്ക് പോകാം; ഇന്ത്യയിലെ ഏറ്റവും വായുശുദ്ധിയുള്ള നഗരമായി ഉത്തർപ്രദേശ് തലസ്ഥാനം

text_fields
bookmark_border
Lucknow Tops India Air Quality
cancel
camera_alt

ലഖ്നൗ 

ന്യൂഡൽഹി: ദേശീയ ശുദ്ധവായു സർവേയിൽ ചരിത്ര നേട്ടവുമായി ഉത്തർപ്രദേശിലെ ലഖ്നൗ നഗരം. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ നൂറ്റി തൊണ്ണൂറ്റിയെട്ടു പോയിന്റുകൾ നേടിയാണ് ലഖ്നൗ ഇന്ത്യയിലെ ഏറ്റവും വായുശുദ്ധിയുള്ള നഗരമായി മാറിയത്. കഴിഞ്ഞ വർഷം ഇരുന്നൂറിൽ മുഴുവൻ പോയിന്റും നേടി ഒന്നാമതായിരുന്ന മധ്യപ്രദേശിലെ ഇൻഡോർ, ഇത്തവണ 197 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. അന്തരീക്ഷത്തിലെ പി.എം10 കണങ്ങളുടെ അളവ് കുറയ്ക്കുന്നതിൽ നേരിയ കുറവുണ്ടായതാണ് ഇൻഡോർ സൂചികയിൽ പിന്നിലെത്താൻ കാരണം.

പട്ടികയിൽ മധ്യപ്രദേശിലെ തന്നെ ജബൽപൂർ മൂന്നാം സ്ഥാനവും ഭോപ്പാലും ആഗ്രയും നാലാം സ്ഥാനവും പങ്കിട്ടു. അതേസമയം, രാജ്യത്തെ പ്രമുഖ മെട്രോ നഗരങ്ങളായ ഡൽഹി ഇരുപത്തിയൊന്നാം സ്ഥാനത്തും മുംബൈ ഇരുപത്തിയെട്ടാം സ്ഥാനത്തുമാണ് എത്തിയത്. മറ്റ് പ്രമുഖ നഗരങ്ങളായ ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവയും വായു ഗുണനിലവാരത്തിൽ ഏറെ പിന്നിലാണ്.

മൂന്ന് ലക്ഷം മുതൽ പത്ത് ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ ഒഡീഷയിലെ റൂർക്കേല ഒന്നാമതെത്തിയപ്പോൾ, നോയിഡ എട്ടാം സ്ഥാനം നിലനിർത്തി. മൂന്ന് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളിൽ ഒഡീഷയിലെ കലിംഗ നഗർ ആണ് ഏറ്റവും മികച്ച വായു ഗുണനിലവാരം രേഖപ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണമാകുന്ന റോഡ് പൊടിപടലങ്ങളും വാഹന പുകമലിനീകരണവും നിയന്ത്രിക്കുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച നഗരങ്ങളാണ് വായു സൂചികയിൽ മുന്നിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Lucknow Tops India Air Quality
Next Story