പെട്രോൾ പമ്പുകളിലെ തട്ടിപ്പ്: യു.പിയിൽ 23 പേർ അറസ്റ്റിൽ
text_fieldsലക്നോ: യു.പിയിൽ ചിപ്പ് ഉപയോഗിച്ച് പെട്രോൾ പമ്പുകളിൽ തട്ടിപ്പ് നടത്തിയ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് നടത്തിയ ആറ് പെട്രോൾ പമ്പുകൾ പൂട്ടി. പെട്രോൾ അടിക്കുന്ന യന്ത്രങ്ങളിൽ ചിപ്പ് ഘടിപ്പിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ചിപ്പുകൾ ഘടിപ്പിച്ച പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുേമ്പാൾ കുറഞ്ഞ അളവിൽ മാത്രമേ ലഭ്യമാവുകയുള്ളു. ഇത് ഉപഭോക്താവിന് മനസിലാകാത്ത രീതിയിലാണ് തട്ടിപ്പ്. പെട്രോൾ പമ്പുകളിൽ മീറ്റർ തട്ടിപ്പ് കണ്ടെത്താൻ കഴിയില്ല.
അറസ്റ്റിലായവരിൽ 4 പമ്പുടമകളും ഒമ്പത് മാനേജർമാരും എട്ട് ജീവനക്കാരും ഒരു ടെക്നിഷ്യനും ഉൾപ്പെടുന്നു. 15 ഇലക്ട്രോണിക് ചിപ്പുകളും, 29 റിമോട്ട് കംട്രോളും പമ്പുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രദാൻ അഭിനന്ദിച്ചു.
3,000 രൂപ നൽകി പുതിയ ചിപ്പ് പെട്രോൾ പമ്പുകളിലെ യന്ത്രങ്ങളിൽ വെക്കാവുന്നതാണ്. ഇത്തരത്തിൽ ചിപ്പ് ഘടിപ്പിച്ച സ്ഥലങ്ങളിൽ നിന്ന് പെട്രോൾ അടിക്കുേമ്പാൾ ആറ് ശതമാനത്തിെൻറ വരെ കുറവ് ഉണ്ടാവുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
