Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതം മാറണമെന്ന്​...

മതം മാറണമെന്ന്​ പാസ്​പോർട്ട്​ ഒാഫീസർ;​ മിശ്രവിവാഹിതരായ ദമ്പതികൾക്ക്​ അവഹേളനം

text_fields
bookmark_border
മതം മാറണമെന്ന്​ പാസ്​പോർട്ട്​ ഒാഫീസർ;​ മിശ്രവിവാഹിതരായ ദമ്പതികൾക്ക്​ അവഹേളനം
cancel

ലക്​​േനാ: ഉത്തർപ്രദേശിൽ മിശ്രവിവാഹിതരായ ദമ്പതികൾക്ക്​ പാസ്​പോർട്ട്​ ഒാഫീസറുടെ അവഹേളനം. ദമ്പതികളിൽ മുസ്​ലീമായ യുവാവിനോട്​ ഹിന്ദു മതത്തിലേക്ക്​ മാറാനും യുവതിയോട്​ പേര്​ മാറ്റാനും ആവശ്യപ്പെട്ടായിരുന്നു അവഹേളിച്ചത്​. ഇതിനു തയാറാവാതിരുന്നതോടെ ദമ്പതികൾക്കു നേരെ ഇയാൾ ആക്രോശിക്കുകയും ​െചയ്​തു. ബുധനാഴ്​ചയായിരുന്നു സംഭവം​.

 ലക്​നോ പാസ്​പോർട്ട്​ സേവ കേന്ദ്രയിലെ വികാസ്​ മിശ്ര എന്ന പാസ്​പോർട്ട്​ ഒാഫീസറാണ്​ മുഹമ്മദ്​ അനസ്​ സിദ്ദിഖി, തൻവി സേത്ത്​ ദമ്പതികളോട്​ അപമര്യാദയായി പെരുമാറിയത്​. പാസ്​പോർട്ട്​ ലഭിക്കുന്നതിനായി ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ചതിനു ശേഷം അവസാന ഘട്ട നടപടിക്രമങ്ങൾക്കായി  എത്തിയതായിരുന്നു ദമ്പതികൾ. 

ആദ്യം തൻവിയെയാണ്​ ഒാഫീസർ വിളിപ്പിച്ചത്​. ​ഇവരുടെ രേഖകളിൽ ഭർത്താവി​​​െൻറ പേരി​​​െൻറ സ്​ഥാനത്ത്​ അനസി​​​െൻറ പേരു കണ്ടതോടെ തൻവിയോട്​ അവരുടെ പേരു മാറ്റാൻ നിർദ്ദേശിച്ചു. ഇതിനു തയാറാവാതിരുന്നതോടെ ഒാഫീസർ എല്ലാവരുടേയും മുന്നിൽ വെച്ച് തൻവിയോട്​​​ ആക്രോശിക്കുകയായിരുന്നു. 

പിന്നീട് ഉദ്യോഗസ്​ഥൻ​ അനസിനെ വിളിപ്പിച്ച്​ അദ്ദേഹത്തോട്​ മതം മാറാൻ ആവശ്യപ്പെട്ടു. മതം മാറിയില്ലെങ്കിൽ വിവാഹം അംഗീകരിക്കില്ലെന്നും ഒാഫീസർ അറിയിച്ചു. തുടർന്ന്​ വീട്ടിൽ തിരിച്ചെത്തിയ ദമ്പതികൾ ​ തങ്ങൾക്കു നേരിട്ട ദുരവസ്​ഥ വിവരിച്ച്​​ പ്രശ്​നത്തിൽ ഇടപെടണമെന്ന്​ അഭ്യർഥിച്ചുകൊണ്ട്  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്​ ട്വീറ്റ്​ ചെയ്​തു. 

സംഭവം വിവാദമായതോടെ പാസ്​പോർട്ട്​ ഒാഫീസർക്കെതിരെ നടപടിയെടുത്തു. വികാസ്​ മിശ്രയെ സ്​ഥലം മാറ്റുകയും ഇയാൾക്കെതിരെ അന്വേഷണം ആരംഭിക്കുകയും ചെയ്​തതായി റീജ്യണൽ പാസ്​പോർട്ട്​ ഒാഫീസർ പീയുഷ്​ മിശ്ര അറിയിച്ചു. ദമ്പതികൾക്ക്​ പാസ്​പോർട്ട്​ അനുവദിച്ചു നൽകിയതായും ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു. 

2007ലാണ്​ മുഹമ്മദ്​ അനസ്​ സിദ്ദിഖിയും തൻവി സേത്തും വിവാഹിതരാവുന്നത്​. ഇവർക്ക്​ ആറു വയസ്സുള്ള മകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passport officerlucknowmalayalam newsvikas mishrathanvi sethinter-faith couple
News Summary - Lucknow passport officer ‘humiliates’ inter-faith couple-india news
Next Story