Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൈലാഞ്ചി കൈകളുമായി വൈറലാകുന്നു, കാക്കിക്കുള്ളിലെ കലാകാരി

text_fields
bookmark_border
Lucknow cop flaunts her Karwa Chauth henna design; selfie goes henna design
cancel

ലഖ്നോ: ലഖ്നോയിൽ മെഹന്ദി അണിഞ്ഞ കൈകളുമായി വൈറലായിരിക്കുകയാണ് വനിതാ എ.എസ്.പി മനീഷ സിങ്. കർവാ ചൗത്ത് ആഘോഷത്തിനിടയിൽ യൂനിഫോം ധരിച്ച് മെഹന്ദി അണിഞ്ഞ കൈകളോടുള്ള ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നു. പൊലീസുകാരിയുടെ മനോഹരമായ മെഹന്ദിയെ പ്രശംസിച്ച് നെറ്റിസൺസ് എത്തിയതോടെ ചിത്രം വൈറലായി.

ജോലിക്കിടയിലെ കർവാ ചൗത്ത് ഉത്സവത്തിന്‍റെ തയാറെടുപ്പ് എന്നായിരുന്നു ചിത്രത്തിന്‍റെ അടിക്കുറിപ്പ്. എന്നാൽ, ജോലിക്കിടയിൽ യൂനിഫോം ധരിച്ചുകൊണ്ട് മെഹന്ദിയിട്ടതിൽ യാതൊരു വിയോജിപ്പും ജനങ്ങളിൽ നിന്ന് ഉണ്ടായില്ല. പകരം അവരുടെ മെഹന്ദി ഡിസൈനെ അഭ‍ിനന്ദിക്കുകയും കർവാ ചൗത്ത് ആശംസകൾ അറിയിക്കുകയുമായിരുന്നു.

വ്യക്തി ജീവിതവും തൊഴിൽ മേഖലയും ഒരുമിച്ച് കൈകാര്യം ചെയ്യാൻ എളുപ്പമല്ല. എന്നിരുന്നാലും മനീഷ സിങ്ങിന് അതു സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആളുകൾ അഭിപ്രായപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lucknow cop flaunts her Karwa Chauth henna design; selfie goes henna design
Next Story