Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലെഫ്റ്റനന്റ് ഗവർണർ...

ലെഫ്റ്റനന്റ് ഗവർണർ ആരാണ്? -രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ

text_fields
bookmark_border
ലെഫ്റ്റനന്റ് ഗവർണർ ആരാണ്? -രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ
cancel

ന്യൂഡൽഹി: ഡൽഹിയിലെ അധ്യാപകർക്ക് ഫിൻലാന്റിൽ പരിശീലനം ഏർപ്പെടുത്താനുള്ള പദ്ധതിക്ക് തടസം നിന്ന ലെഫ്റ്റനന്റ് ഗവർണർക്കെതിരെ ഡൽഹി നിയമസഭയിൽ രൂക്ഷ വിമർശനവുമായി അരവിന്ദ് കെജ്രിവാൾ.

‘എൽ.ജി ആരാണ്​?’- കെജ്രിവാൾ ചോദിച്ചു. ലെഫ്റ്റനന്റ് ഗവർണറുടെ അമിതാധികാര പ്രയോഗത്തെ സംബന്ധിച്ച ചർച്ചക്കായി വിളിച്ചു ചേർത്ത ​പ്രത്യേക സെഷനിലാണ് കെജ്രിവാൾ പൊ​ട്ടിത്തെറിച്ചത്.

‘എന്റെ ഹോം വർക്കുകൾ എൽ.ജി പരി​ശോധിക്കുന്നതുപോലെ അധ്യാപകർ പോലും പരിശോധിച്ചിട്ടില്ല. കൈയക്ഷരം, അക്ഷരത്തെറ്റുകൾ തുടങ്ങിയവയെല്ലാം അദ്ദേഹം പരിശോധിക്കുന്നു’ - കെജ്രിവാൾ പറഞ്ഞു.

ചെലവ് കുറക്കുന്നതിനായി അവലോകനം നടത്തണ​മെന്ന് നിർദേശിക്കാൻ നിങ്ങൾ ആരാണ്? പൊതുജനങ്ങളാണ് എന്നെ തെരഞ്ഞെടുത്തത്. അദ്ദേഹം രാഷ്ട്രപതിയുടെ തെരഞ്ഞെടുപ്പാണെന്നാണ് പറയുന്നത്. ബ്രിട്ടീഷുകാർ വൈസ്രോയിമാരെ ​തെരഞ്ഞെടുക്കുന്നതുപോലെയാണതെന്ന് ഞാൻ പറയും. വിഡ്ഢികളായ ഇന്ത്യക്കാരെ, ഭരിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്കറിയില്ല എന്നാണ് വൈസ്രോയിമാർ സ്ഥിരമായി പറയുക. ഇപ്പോൾ വിഡ്ഢികളായ ഡൽഹിവാലാസ്, എങ്ങനെയാണ് ഭരിക്കുക എന്ന് നിങ്ങൾക്കറിയില്ല എന്ന് നിങ്ങൾ (ലെഫ്റ്റനന്റ് ഗവർണർ) പറയുന്നു. - കെജ്രിവാൾ ആരോപിച്ചു.

പ്രാഥമിക സ്കൂൾ അധ്യാപകരെ ഫിൻലാന്റിൽ പരിശീലനത്തിന് അയക്കാനുള്ള ഡൽഹി സർക്കാർ പദ്ധതിയെ ഡൽഹി ഫെല്റ്റനന്റ് ഗവർണർ വി.കെ സക്സേന തടസപ്പെടുത്തിയെന്നാണ് കെജ്രിവാളും ആം ആദ്മി പാർട്ടിയും ആരോപിക്കുന്നത്. ചെലവ് കുറക്കാനുള്ള നടപടികളാണ് ഗവർണർ ആവശ്യപ്പെടുന്നതെന്ന് ആപ്പ് ആരോപിച്ചു.

Show Full Article
TAGS:Arvind Kejriwal 
News Summary - "Lt Governor, Who?" Arvind Kejriwal On Row Over Teachers' Finland Trip
Next Story