ലഫ്. ജനറൽ സാധന സക്സേന നായർ മെഡിക്കൽ സർവിസസ് ഡി.ജി
text_fieldsന്യൂഡൽഹി: ഇന്ത്യന്‍ ആര്‍മിയുടെ മെഡിക്കല്‍ സര്‍വിസസ് ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന ആദ്യ വനിത ഓഫിസറായി സാധന സക്സേന നായര്‍. പാലക്കാട് ഒറ്റപ്പാലം പനയൂർ സ്വദേശി റിട്ട. എയർ മാർഷൽ കെ.പി. നായരാണ് ഭർത്താവ്.
ഇന്ത്യൻ വ്യോമസേനയുടെ വെസ്റ്റേൺ എയർ കമാൻഡിന്റെയും ട്രെയിനിങ് കമാൻഡിന്റെയും ആദ്യ വനിത പ്രിൻസിപ്പൽ മെഡിക്കൽ ഓഫിസറുമാണ് സാധന. മുമ്പ് എയർ മാർഷൽ റാങ്കിൽ ആംഡ് ഫോഴ്സിന്റെ ഡയറക്ടര്‍ ജനറല്‍ ഹോസ്പിറ്റല്‍ സര്‍വിസസ് പദവിയിലും ആദ്യ വനിതയായിരുന്നു. രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡലിന് അർഹയായി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ ഘടകത്തിന്റെ കരട് തയാറാക്കാൻ ഡോ. കസ്തൂരിരംഗൻ കമ്മിറ്റിയിലെ വിദഗ്ധ അംഗമായി നാമനിർദേശം ചെയ്തു. പുണെയിലെ ആംഡ് ഫോഴ്സ് മെഡിക്കൽ കോളജിൽനിന്നാണ് ബിരുദം നേടിയത്.

