എൽ.പി.ജി ടാങ്കർ ലോറി സമരം തുടങ്ങി
text_fieldsകോയമ്പത്തൂർ: ടെൻഡർ നിബന്ധനകളിൽ മാറ്റംവരുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ബൾക് എൽ.പി.ജി ട്രാൻസ്പോർട്ട് ഒാണേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ടാങ്കർ ലോറികളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. കേരളം, പുതുച്ചേരി, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് പണിമുടക്ക്. എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളിൽനിന്ന് ബോട്ട്ലിങ് പ്ലാൻറുകളിലേക്ക് എത്തിക്കുന്ന 4,200ഒാളം ടാങ്കർ ലോറികളാണ് തിങ്കളാഴ്ച രാവിലെ ആറുമുതൽ നിർത്തിയിട്ടത്.
തെന്നിന്ത്യയിൽ ഏഴ് എണ്ണ ശുദ്ധീകരണ കേന്ദ്രങ്ങളും 47 ബോട്ട്ലിങ് പ്ലാൻറുകളുമാണ് പ്രവർത്തിക്കുന്നത്. നേരത്തേ മേഖലാടിസ്ഥാനത്തിൽ നടത്തിയിരുന്ന ടാങ്കർ ലോറി വാടക കരാർ ടെൻഡറുകൾ സംസ്ഥാനതലത്തിലാക്കിയത് ഉൾപ്പെടെയുള്ള നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നാണ് ലോറിയുടമകളുടെ നിലപാട്. ഇന്ത്യൻ ഒായിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ ജനുവരി 23നാണ് പുതിയ വാടക കരാർ പ്രഖ്യാപിച്ചത്. 2023 വരെയാണ് ഇതിെൻറ കാലാവധി. മൂന്നുവർഷത്തെ വാടക കരാർ അഞ്ച് വർഷമായി നീട്ടിയിട്ടുണ്ട്. പുതിയ കരാർപ്രകാരം ടാങ്കർ ലോറികൾ രജിസ്റ്റർ ചെയ്ത സംസ്ഥാനങ്ങളിൽ മാത്രമെ ടെണ്ടറിൽ പെങ്കടുക്കാൻ കഴിയൂ. സമരം ഒരാഴ്ച തുടർന്നാൽ പാചകവാതക സിലിണ്ടറുകളുടെ വിതരണം അവതാളത്തിലാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
