You are here
എൽ.പി.ജി ടാങ്കർ ലോറി സമരം മൂന്നാം ദിവസത്തിലേക്ക്
കോയമ്പത്തൂർ: വാടക കരാറുമായി ബന്ധപ്പെട്ട പുതിയ ടെൻഡറുകളിലെ നിബന്ധനകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബൾക് എൽ.പി.ജി ട്രാൻസ്പോർട്ട് ഒാണേഴ്സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന ടാങ്കർ ലോറികളുടെ അനിശ്ചിതകാല പണിമുടക്ക് സമരം മൂന്നാം ദിവസത്തിലേക്ക്. തിങ്കളാഴ്ച രാവിലെ ആറുമണി മുതലാണ് സർവിസ് നിർത്തിവെച്ചത്.
കേരളം, തമിഴ്നാട് ഉൾപ്പെടെ ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലായി 4,200 ടാങ്കർ ലോറികളാണ് വിവിധയിടങ്ങളിലായി നിർത്തിയിട്ടത്. ഇതുകാരണം പതിനായിരത്തിലധികം ഡ്രൈവർമാർക്കും ക്ലീനർമാർക്കും ജോലിയില്ലാതായി. മംഗളൂരു, കൊച്ചി, എണ്ണൂർ, മണലി, തൂത്തുക്കുടി, വിശാഖപട്ടണം, നരിമനം, ഹൈദരാബാദ്, എടിയൂർ എന്നിവിടങ്ങളിലെ എണ്ണ ശുദ്ധീകരണ നിലയങ്ങളിൽനിന്ന് 47 ബോട്ട്ലിങ് പ്ലാൻറുകളിലേക്കുള്ള പാചകവാതക നീക്കമാണ് തടസ്സപ്പെട്ടത്.
ഒാരോ ദിവസവും 1,050 ടൺ പാചകവാതകമാണ് ടാങ്കർ ലോറികളിലെത്തിച്ചിരുന്നത്. ഇതുപയോഗിച്ച് പ്രതിദിനം 13 ലക്ഷം സിലിണ്ടറുകളിൽ പാചകവാതകം നിറച്ചുവന്നതാണ് ഇപ്പോൾ മുടങ്ങിയത്.