കേരളത്തിലും എൽ.പി.ജി പ്രതിസന്ധി: അവശ്യവസ്തു നിയമവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: പെട്രോളിയം ഉത്പനങ്ങളുടെ ക്ഷാമം മുന്നിൽക്കണ്ട് അവശ്യവസ്തു നിയമം (1995) കേന്ദ്രസർക്കാർ കൊണ്ടുവന്നു. പെട്രോളിയം, പ്രകൃതിവാതകം എന്നിവക്കാണ് ഈ നടപടി ബാധകമാകുന്നത്. എൽ.പി.ജി ക്ഷാമം കേരളത്തിലെ ഗാർഹിക-വാണിജ്യ മേഖലകളെയും ബാധിക്കും. പൂഴ്ത്തിവെപ്പിനും കരിഞ്ചന്തക്കുമെതിരെ നടപടിയുണ്ടാക്കുമെന്നും സിലിണ്ടർ ബുക്കിങ്ങുകൾക്ക് 25 ദിവസത്തെ ഇടവേളയുണ്ടാക്കുമെന്നും അധികൃതർ അറിയിച്ചു. എൽ.പി.ജിക്ക് പ്രതിസന്ധിയില്ലെന്നും അധികൃതർ കൂട്ടിചേർത്തു.
ഇറക്കുമതി ചെയ്യുന്ന എൽ.പി.ജി വിതരണത്തിൽ ആശുപത്രിക്കൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഥമപരിഗണന നൽകാനും നിർദേശം നൽകി. പ്രതിസന്ധി നേരിടാൻ അധികമായി ഉത്പാദിപ്പിക്കുന്ന പാചകവാതകം പൂർണമായും ഗാർഹികാവശ്യങ്ങൾക്കായി മാറ്റിവെക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. മുംബൈ. ബംഗളൂരു, ചെന്നൈ എന്നിവ ഉൾപ്പെടെയുള്ള നഗരങ്ങളിൽ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

