എൽ.പി.ജി പ്രതിസന്ധി: ഹോട്ടലുകൾ പൂട്ടേണ്ടിവരുമെന്ന് ഹോട്ടൽ ജീവനക്കാർ
text_fieldsതിരുവനന്തപുരം: രാജ്യത്ത് നിലനിൽക്കുന്ന പാചകവാതക വിതരണ പ്രതിസന്ധി കേരളത്തിലെ ഹോട്ടലുകളെയും ബാധിക്കുന്നു. ഇറാൻ -ഇസ്രയേൽ-യു.എസ് സംഘർഷത്തെ തുടർന്നാണ് എൽ.പി.ജിയിൽ പ്രതിസന്ധിയുണ്ടായത്.
ചെന്നൈ, ബംഗളൂരു തുടങ്ങിയ പലയിടത്തും പ്രതിസന്ധിയിൽ ഹോട്ടലുകൾ അടച്ചുപൂട്ടി. കേരളത്തിൽ ഈ ആഴ്ച അവസാനിക്കുന്നതോടെ സിലിണ്ടറുകൾ തീർത്തും ലഭിക്കാനില്ലാത്ത സ്ഥിതിവരുമെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്. കേരളത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ആക്ട് നിലവിൽവന്നതോടെ വിറക്കടുപ്പുകൾ മാറ്റി പാചകവാതകമാണ് പൂർണ്ണമായും ഉപയോഗിക്കുന്നത്. ഗ്യാസ് വലിയ രീതിയിൽ ഉപയോഗിക്കാത്ത ഭക്ഷണ പദാർഥങ്ങൾ പാകം ചെയ്യേണ്ടിവരുമെന്നും ഊൺ, ബിരിയാണി, ചൈനീസ് വിഭവങ്ങൾ, ഓഡറുകൾക്ക് അനുസരിച്ച് അപ്പോൾ പാകം ചെയ്തു നൽകുന്ന വിഭവങ്ങൾ തുടങ്ങിയവ നിർത്തലാക്കേണ്ടിവരുമെന്നും ഹോട്ടലുടമകളും പറയുന്നു. സിലിണ്ടർ പ്രതിസന്ധിയിൽ കേരളത്തിലെ പല ജില്ലകളിലും ഹോട്ടലുകൾ അടച്ചു തുടങ്ങിയതായി ഹോട്ടലുടമകൾ കൂട്ടിചേർത്തു. ക്ലൗഡ് കിച്ചനുകളും കേറ്ററിങ് സ്ഥാപനങ്ങളും ഉൾപ്പെടെയുള്ളവ മുന്നോട്ട് പോകാനാകാത്ത സ്ഥിതിയാണ്. എന്നാൽ, ഉത്പാദനം വർധിപ്പിക്കാൻ റിലയൻസും തീരുമാനിച്ചു.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അവശ്യസേവന നിയമം പ്രഖ്യാപിച്ചിട്ടുണ്ട്. ഗാർഹിക എൽ.പി.ജി, പൈപ്പിലൂടെയുള്ള പി.എൻ.ജി, സി.എൻ.ജി എന്നിവയുടെ ഉത്പാദനം വർധിപ്പിക്കാൻ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം കമ്പനികൾക്ക് നിർദേശം നൽകി. വ്യാവസായികാടിസ്ഥാനത്തിലുള്ള സിലിണ്ടറുകൾക്ക് നിയന്ത്രണമുണ്ടാക്കുമെങ്കിലും ഗാർഹിക സിലിണ്ടറുകൾക്ക് ലഭ്യമാക്കും. എന്നാൽ, ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേളയുണ്ടാക്കും. ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണനക്രമം അനുസരിച്ച് നൽകാനും നിർദേശം നൽകിയിട്ടുണ്ട്. അഞ്ചിലേറെ വാണിജ്യ സിലിണ്ടറുകൾ സ്റ്റോക്ക് ചെയ്യുന്നതിന് സംസ്ഥാനത്തെ ഹോട്ടലുകൾ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വാണിജ്യ കണക്ഷൻ പ്രകാരം ഉപയോഗിക്കാവുന്ന നിശ്ചിത എണ്ണം സിലാണ്ടറിന് പുറമേയാണ് ഈ വ്യവസ്ഥ. എന്നാൽ, പൂഴിത്തിവെപ്പും കരിഞ്ചയും തടയുന്നതിനും ഗാർഹിക സിലിണ്ടറുകൾ ദുരിപയോഗം പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന്റെ സ്ക്വാഡുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

