ലോയ കേസിെൻറ നാൾവഴി
text_fields2014 ഡിസംബർ ഒന്ന്: സഹപ്രവർത്തകെൻറ മകളുടെ വിവാഹച്ചടങ്ങിൽ പെങ്കടുക്കാനെത്തിയ ജഡ്ജി ബി.എച്ച്. ലോയ നാഗ്പുരിലെ സർക്കാർ അതിഥിമന്ദിരമായ രവി ഭവനിൽ മരിച്ചു.
•2017 നവംബർ: മരണത്തിൽ ദുരൂഹത ആരോപിച്ച് ലോയയുടെ സഹോദരി രംഗത്തുവന്നു. സൊഹ്റാബുദ്ദീൻ വധക്കേസുമായി സംഭവത്തിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നു.
•2018 ജനുവരി 11: സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹരജികൾ പരിഗണിക്കാമെന്ന് സുപ്രീംകോടതി സമ്മതിച്ചു.
•ജനുവരി 12: ലോയയുടെ മരണം സംബന്ധിച്ച് സുപ്രീംകോടതി മഹാരാഷ്ട്ര സർക്കാറിെൻറ പ്രതികരണം തേടി.
•ജനുവരി 16: പരാതിക്കാർക്ക് ഏതുതരം രേഖ കൈമാറണമെന്ന് മഹാരാഷ്ട്ര സർക്കാറിന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി.
•ജനുവരി 31: റിട്ട. സുപ്രീംകോടതി ജഡ്ജിമാരുടെയും മുൻ പൊലീസ് ഉദ്യോഗസ്ഥരുടെയും സമിതി രൂപവത്കരിച്ച് വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് റിട്ട. നേവി ചീഫ് അഡ്മിറൽ എൽ. രാംദാസിെൻറ ഹരജി.
•ഫെബ്രുവരി രണ്ട്: ലോയയുടെ മരണം മാത്രമേ പരിശോധിക്കൂവെന്നും അതുമായി ബന്ധപ്പെട്ട് ഉയർന്ന സൊഹ്റാബുദ്ദീൻ വധക്കേസും അതിൽ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാക്കുള്ള ബന്ധവും പരിഗണിക്കില്ലെന്നും സുപ്രീംകോടതി.
•ഫെബ്രുവരി അഞ്ച്: കേസുമായി ബന്ധപ്പെട്ട് രണ്ട് ജഡ്ജിമാരുൾപ്പെടെ 11 പേരെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈയിലെ അഭിഭാഷക സംഘടനയുടെ ഹരജി.
•ഫെബ്രുവരി ഒമ്പത്: ലോയയുടെ മരണത്തിൽ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതിയിൽ മഹാരാഷ്ട്ര സർക്കാർ.
•ഫെബ്രുവരി 12: കേസിൽനിന്ന് പിന്മാറാൻ തങ്ങളുടെമേൽ സമ്മർദമുണ്ടെന്ന് ഹരജിക്കാരുടെ അഭിഭാഷകർ.
•മാർച്ച് 19: സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
