Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോയ കേസ്​ ഇന്ന്​ ചീഫ്​ ജസ്​റ്റിസി​െൻറ ബെഞ്ച്​ പരിഗണിക്കും

text_fields
bookmark_border
ലോയ കേസ്​ ഇന്ന്​ ചീഫ്​ ജസ്​റ്റിസി​െൻറ ബെഞ്ച്​ പരിഗണിക്കും
cancel

ന്യൂഡൽഹി: സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ ദുരൂഹ മരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്ര ചൂഡ്, എ.എം ഖാന്‍ വില്‍ക്കര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. ഹരജിക്കാര്‍ക്ക് കേസിന്‍റെ എല്ലാ രേഖകളും കൈമാറാന്‍ ഒരാഴ്ച മുന്‍പ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടിരുന്നു.

ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിയായിരുന്ന സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി.ബി.ഐ ജഡ്ജി ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാണ് ഹരജിക്കാരുടെ ആവശ്യം. പൊതുപ്രവര്‍ത്തകനായ തെഹ്സിന്‍ പൂനെവാലയാണ് ഹരജിക്കാരന്‍. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് രേഖകള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇത് ഹരജിക്കാര്‍ക്ക് കൈമാറാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Loya Case Consider Today - India News
Next Story