എ.സി കോച്ചുകളിൽ താഴെയുള്ള ബർത്ത് ഭിന്നശേഷിക്കാർക്ക് മാത്രമെന്ന് റെയിൽവേ
text_fieldsന്യൂഡൽഹി: മൂന്നാം ക്ലാസ് എ.സി കോച്ചുകളിലെ താഴ്ഭാഗത്തുള്ള ബർത്തുകൾ ഭിന്നശേഷിക്കാർക്ക് മാത്രമായി സംവരണം ചെയ്തതായി റെയിൽവേ അറിയിച്ചു. നിലവിൽ സ്ലീപർ ക്ലാസുകളിൽ മാത്രമായിരുന്നു ഇൗ സൗകര്യം. ഇതിനായി ടിക്കറ്റ് റിസർവേഷനുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകളിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞദിവസം ഭിന്നശേഷിക്കാരനും മെഡൽ ജേതാവുമായ കായികതാരം സുബർണ രാജ് താഴെയുള്ള ബർത്ത് അനുവദിക്കാത്തതിനെ തുടർന്ന് ട്രെയിനിൽ നിലത്ത് കിടന്ന് യാത്ര ചെയ്ത സംഭവത്തെ തുടർന്നാണ് തീരുമാനം. നാഗ്പൂർ-നിസാമുദ്ദീൻ ഗരീബ്രഥ് എക്സ്പ്രസിൽ സുബർണ രാജ് നിലത്ത് കിടന്ന് യാത്ര ചെയ്തത് വിവാദമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികളെടുക്കാനും റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടിരുന്നു. പുതിയ സംവിധാനം ഒരാഴ്ചക്കകം നിലവിൽവരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
