Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്താവളങ്ങളിൽ...

വിമാനത്താവളങ്ങളിൽ ലഘുഭക്ഷണം ഇനി മിതമായ നിരക്കിൽ

text_fields
bookmark_border
food
cancel

ന്യൂ​ഡ​ൽ​ഹി: വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക്​ ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്​ ഇ​നി അ​ധി​ക വി​ല ന​ൽ​കേ​ണ്ടി വ​രി​ല്ല. സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​മാ​ന​ത്താ​വ​ള ടെ​ർ​മി​ന​ലു​ക​ളി​ൽ മി​ത​മാ​യ നി​ര​ക്കി​ൽ ചാ​യ​യും ചെ​റു​ക​ടി​ക​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന്​​ വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി അ​റി​യി​ച്ചു.

സ്വ​കാ​ര്യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്​ കൊ​ള്ള​വി​ല ഇൗ​ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം. ചി​ല​യി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ഇ​ത്ത​രം കൗ​ണ്ട​റു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും മി​ത​മാ​യ നി​ര​ക്കി​ൽ കു​ടി​വെ​ള്ള​വും ചാ​യ​യും ക​ടി​ക​ളും ല​ഭ്യ​മാ​ണെ​ന്നും അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 90ഒാ​ളം വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​ട്ടു​മി​ക്ക ല​ഘു​ഭ​ക്ഷ​ണ ഒൗ​ട്ട്​​ല​റ്റു​ക​ളും സ്വ​കാ​ര്യ മേ​ഖ​ല​യി​ലാ​ണ്.

ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ​ക്ക്​ കൊ​ള്ള​വി​ല​യാ​ണ്​ ഇ​വ​ർ ഇൗ​ടാ​ക്കു​ന്ന​തെ​ന്ന പ​രാ​തി​യും വ്യാ​പ​ക​മാ​ണ്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ പി. ​ചി​ദം​ബ​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ വെ​ച്ച്​ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം ട്വി​റ്റ​റി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്​ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foodairportexpensiveLow price
News Summary - Low price food in Airport - India news
Next Story