Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആന്ധ്ര-ഒഡീഷ തീരങ്ങളിൽ...

ആന്ധ്ര-ഒഡീഷ തീരങ്ങളിൽ ന്യൂനമർദം, വിവിധ സംസ്ഥാനങ്ങളിൽ വ്യാപക മഴക്ക് സാധ്യത

text_fields
bookmark_border
Heavy rain
cancel

ന്യൂഡൽഹി: വടക്കൻ ആ​ന്ധ്രപ്രദേശിന്റെയും തെക്കൻ ഒഡീഷയുടെയും തീരങ്ങളിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഒഡിഷ, പശ്ചിമ ബംഗാളിലെ ഗംഗാതടങ്ങൾ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്ന് അതിശക്തമായ മഴക്ക് സാധ്യത. ആന്ധ്ര പ്രദേശിന്റെ തീരപ്രദേശങ്ങൾ, യാനം, തെലങ്കാന, ഒഡീഷ എന്നിവിടങ്ങളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ/അതിശക്തമായ മഴ അനുഭവപ്പെടും. പശ്ചിമ ബംഗാൾ, തെലങ്കാന, ഒഡിഷ, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ അടുത്ത മൂന്ന് ദിവസങ്ങളിലും മഴ തുടരും.

തെക്കൻ കർണാടക, രായലസീമ, തമിഴ്നാട്, പുതുച്ചേരി, കരൈക്കൽ, കർണാടകയുടെ വടക്കൻ, തീരദേശ പ്രദേശങ്ങൾ, കേരളം, മാഹി എന്നിവിടങ്ങളിലെല്ലാം വ്യാപകമായതോ ഒറ്റപ്പെട്ടതോ ആയ മഴ ലഭിക്കും. ശക്തമയ ഇടിമിന്നലിനും സാധ്യതയുണ്ട്. ഛത്തീസ്ഗഡ്, പശ്ചിമ ബംഗാളിലെ ഗംഗാ തടങ്ങൾ, മറാത്താവാഡ, വിദർഭ, ഗുജറാത്ത്, കൊങ്കൺ, ഗോവ എന്നിവിടങ്ങളിലും വ്യാപക മഴ പ്രതീക്ഷിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Low Pressureheavy rain
News Summary - Low pressure over Andhra-Odisha coast, possibility of widespread rain over various states
Next Story