Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയ്യിൽ പണമില്ല, കല്യാണം കഴിക്കണം; വയോധികയുടെ സ്വർണമാല കവർന്ന് കമിതാക്കൾ

text_fields
bookmark_border
കയ്യിൽ പണമില്ല, കല്യാണം കഴിക്കണം; വയോധികയുടെ സ്വർണമാല കവർന്ന് കമിതാക്കൾ
cancel

ഹൈദരാബാദ്: വിവാഹം കഴിക്കാൻ പണമില്ലാത്തതിനെ തുടർന്ന് ജോലി തേടിയെത്തിയ കമിതാക്കൾ സ്വർണ്ണമാല കവർച്ച കേസിൽ പിടിയിൽ. ആന്ധ്രപ്രദേശ് സ്വദേശികളായ അന്നപറെഡ്ഡി ദുർഗ രമണ റെഡ്ഡി (23), തെങ്ക വരലക്ഷ്മി (24) എന്നിവരെയാണ് ഹൈദരാബാദ് മൽക്കഗിരിയിലെ വനസ്ഥലിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദിൽ ജോലി ലഭിക്കാത്തതിനെത്തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ഇരുവരേയും കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ഒന്നര വർഷമായി പ്രണയത്തിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജോലി തേടി ഹൈദരാബാദിലെത്തിയത്. തുടർന്ന് ഗുർറാംഗുഡ മേഖലയിൽ ഒന്നിച്ച് താമസിവരുകയായിരുന്നു. ഇതിനിടയിൽ വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും കയ്യിൽ പണമില്ലാതിരുന്നത് പ്രതിസന്ധിയായി. തുടർന്നാണ് നഗരത്തിൽ മോഷണത്തിന് പദ്ധതിയിട്ടത്.

ഒക്ടോബർ 18ന് പുലർച്ചെ 6.04-ഓടെ വെങ്കടരമണ കോളനിയിലെ രാജരാജേശ്വരി ക്ഷേത്രത്തിലായിരുന്നു സംഭവം. ക്ഷേത്രത്തിൽ ശുചീകരണ തൊഴിലിലേർപ്പെട്ടിരുന്ന 65 കാരിയായ അന്ദുഗുല രാമുലമ്മ എന്ന വയോധികയെയാണ് ഇവർ ലക്ഷ്യമിട്ടത്. മറ്റ് ഭക്തരാരും ഇല്ലാതിരുന്ന സമയം വരലക്ഷ്മി വയോധികയുടെ അടുത്തേക്ക് ചെന്ന് സഹായം അഭ്യർഥിക്കുകയും പെട്ടെന്ന് വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. ഈ സമയം രമണ റെഡ്ഡി വയോധികയുടെ കഴുത്തിലുണ്ടായിരുന്ന 30 ഗ്രാം വരുന്ന സ്വർണ്ണമാല ബലമായി അറുത്തെടുക്കുകയായിരുന്നു. തുടർന്ന് ഇരുവരും ആക്ടിവ സ്‌കൂട്ടറിൽ രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തെ തുടർന്ന് വയോധിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ഊർജിത അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ നീക്കത്തിനൊടുവിൽ ബുധനാഴ്ച രാവിലെ വനസ്ഥലിപുരം കമല നഗറിലെ ഒരു ജ്വല്ലറിക്ക് സമീപത്തുനിന്നാണ് ഇരുവരും പിടിയിലായത്.

പ്രതികളിൽ നിന്ന് കവർച്ച ചെയ്ത സ്വണാഭരണവും രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുമ്പ് മറ്റ് ക്രിമിനൽ കേസുകളിലൊന്നും പ്രതികളല്ലാത്ത ഇവർ, സാമ്പത്തിക ഞെരുക്കം കാരണമാണ് ആദ്യമായി ഇത്തരമൊരു കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വനസ്ഥലിപുരം പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lovers steal gold chain to fund wedding, held
Next Story