Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരേ പെൺകുട്ടിയുമായി...

ഒരേ പെൺകുട്ടിയുമായി പ്രണയത്തിൽ; ബന്ധുക്കളായ യുവാക്കൾ ജീവനൊടുക്കി

text_fields
bookmark_border
Rajasthan cousins
cancel

കോട്ട: ഒരേ പെൺക്കുട്ടിയുമായി പ്രണയത്തിലായിരുന്ന ബന്ധുക്കളായ യുവാക്കൾ ട്രെയിനിന്​ മുന്നിൽ ചാടി ആത്മഹത്യ ചെയ്​തു. രാജസ്​ഥാൻ ബുൻഡി ജില്ലയിൽ ഞായറാഴ്​ച​ വെളുപ്പിനാണ്​ സംഭവം.

23 വയസുകാരായ മഹേന്ദ്ര ഗുർജാർ, ദേ​വ്​രാജ്​ ഗുർജാർ എന്നിവരാണ്​ മരിച്ചത്​. കേശവ്​പുര ഗ്രാമത്തിലാണ്​ ഇരുവരുടെയും താമസം. രണ്ടുപേരുടെയും കൈയിൽ 'ആശ' എന്ന പേര്​ പച്ചകുത്തിയിരുന്നതായി പൊലീസ്​ പറഞ്ഞു.

മരിച്ചവരുടെ ഫോൺ രേഖകളിൽനിന്നും ഫോ​ട്ടോകളിൽനിന്നും ഇരുവരും ഒരേ പെൺകുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്​ വ്യക്തമായി. പെൺകുട്ടിയുടെ കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പൊലീസ്​ പറഞ്ഞു.

പ്രഥമദൃഷ്​ട്യാ ഇരുവരും ആത്മഹത്യ ചെയ്​തതായാണ്​ നിഗമനമെന്നും ആത്മഹത്യ കുറിപ്പ്​ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ്​ കൂട്ടിച്ചേർത്തു. ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക്​ കൈമാറി. സംഭവത്തിൽ പൊലീസ്​ കേസെടുത്ത്​ അന്വേഷണം ആരംഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuicideRajasthanlove with same girl
News Summary - love with the same girl Rajasthan cousins kill themselves
Next Story