സ്നേഹം ജയിക്കും; മോദിയുടേത് വെറുപ്പിൻെറ പ്രചാരണം- രാഹുൽ
text_fieldsന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൻെറ ആറാം ഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്ത ി. ന്യൂഡൽഹി ലോക്സഭ മണ്ഡലത്തിലെ ഔറഗംസേബ് ലൈൻ ബൂത്തിലെത്തിയാണ് രാഹുൽ വോട്ട് രേഖപ്പെടുത്തിയത്. വെറുപ്പിൻ െറ പ്രചാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
കോൺഗ്രസിൻെറ ഭാഷ സ്നേഹമാണ്. തെരഞ്ഞെടുപ്പിൽ വെറുപ്പിന് മേൽ സ്നേഹം വിജയിക്കുമെന്നാണ് പ്രതീക്ഷ. ജനവിധിയെന്താണെങ്കിലും അംഗീകരിക്കും. നാല് വിഷയങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ പ്രധാനമായും ചർച്ചയാവുക. തൊഴിലില്ലായ്മ, നോട്ട് നിരോധനം, ജി.എസ്.ടി, അഴിമതി തുടങ്ങിയവയാണ് തെരഞ്ഞെടുപ്പിൽ ജനം ചർച്ച ചെയ്യുകയെന്നും രാഹുൽ വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കൊപ്പം ന്യൂഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥി അജയ്മാക്കനും ഉണ്ടായിരുന്നു. രാഹുൽ എത്തിയതിന് പിന്നാലെ ഇതേ ബൂത്തിലെത്തി വിദേശകാര്യമന്ത്രി സുഷമാ സ്വരാജും വോട്ട് രേഖപ്പെടുത്തി.
