Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി അംഗീകരിക്കാൻ കഴിയില്ല -യു.പി മുഖ്യമന്ത്രി

text_fields
bookmark_border
UP Chief Minister
cancel

ലഖ്നോ: ആരാധനാലയങ്ങളിൽനിന്ന് നീക്കംചെയ്ത ഉച്ചഭാഷിണികൾ പുനഃസ്ഥാപിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉച്ചഭാഷിണി പുനഃസ്ഥാപിച്ച ആരാധനാലയങ്ങളുമായി ഉടൻ ബന്ധപ്പെടണമെന്നും ഉചിതമായ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

സമാധാനപരമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് ക്രമീകരണങ്ങൾ ഏർപ്പെടുത്താനും എന്നാൽ മതപരിവർത്തനം നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഏപ്രിലിലാണ് ആരാധനാലയങ്ങളിൽനിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യുന്നതിനുള്ള പ്രചാരണം നടത്തിയത്. ഇതിന്‍റെ ഭാഗമായി ഒരു ലക്ഷത്തിലധികം ഉച്ചഭാഷിണികൾ നീക്കം ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Loudspeaker not allowed in places of worship - UP Chief Minister
Next Story