Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറങ്ങിക്കിടന്ന...

ഉറങ്ങിക്കിടന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി കയറി ഒരാള്‍ മരിച്ചു

text_fields
bookmark_border
Lorry accident
cancel
Listen to this Article

ബംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ കൊപ്പൽ ജില്ലയില്‍ ക്ഷേത്രത്തിന് സമീപം റോഡരികില്‍ ഉറങ്ങിക്കിടന്ന തീര്‍ഥാടകര്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ബല്ലാരി സിരുഗുപ്പ സ്വദേശി തിപ്പണ്ണയാണ് (75) മരിച്ചത്. ഹനുമവ്വ, മല്ലവ്വ, തുക്കാറാം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാത്രി മുനിറാബാദിലെ ഹുളിഗെമ്മ ദേവി ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം. ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കാനെത്തിയ തീര്‍ഥാടകരിലൊരാളാണ് അപകടത്തില്‍ മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

ക്ഷേത്രത്തിന് സമീപത്തെ റോഡരികില്‍ തീര്‍ഥാടകര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച ലോറി പാഞ്ഞുകയറുകയായിരുന്നു.

വാഹനം നിര്‍ത്താതെ പോയ ഡ്രൈവര്‍ ശ്രീനിവാസിനെ പിന്നീട് മുനിറാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ കര്‍ണാടകത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ് ഹുളിഗെമ്മ ദേവീ ക്ഷേത്രോത്സവം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorry accidentpilgrims
News Summary - Lorry rammed into sleeping pilgrims, one killed
Next Story