Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹായവുമായി...

സഹായവുമായി മലയാളികളെത്തി; മഹാരാഷ്​ട്രയിൽ കുടുങ്ങിയ ലോറി ഡ്രൈവർമാർ യാത്ര പുനരാരംഭിച്ചു

text_fields
bookmark_border
lorry-drivers
cancel
camera_alt?????????????? ????????? ?????? ????? ??????????

മുംബൈ: വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളോളം മഹാരാഷ്​ട്രയിലെ ഭീവണ്ടിയിൽ കുടുങ്ങിയ മലയാളികളായ ലോറി ൈഡ് രവർമാറും ജീവനക്കാരും യാത്ര പുഃനരാരംഭിച്ചു. ചൊവ്വാഴ്​ച രാത്രി 11 ന്​ യാത്ര പുനരാരംഭിച്ച ഇവർ ബുധനാഴ്​ച ഉച്ചയോട െ കർണാടകയിലെ ബൽഗാം കടന്നു.

കോവിഡ്​ 19 വ്യാപന ഭീതിയിൽ രാജ്യം അടച്ചിടലിലേക്ക്​ നീങ്ങികൊണ്ടിരിക്കെ ഗുജറാത്ത്​, ഡൽഹി, രാജസ്​ഥാൻ എന്നിവിടങ്ങളിൽ ചരക്കിറക്കി തിടുക്കത്തിൽ നാട്ടിലേക്ക്​ മടങ്ങുന്നതിനിടെയാണ്​ ചൊവ്വാഴ്​ച ഭീവണ്ടിയിൽ കുടുങ്ങിയത്​. 10 ലോറികളിലായി 30 ഒാളം പേരുണ്ടായിരുന്നു. സഹായമഭ്യർഥിച്ചുള്ള ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു.

പൈനാപ്പിൾ, ഇഞ്ചി, മാങ്ങ തുടങ്ങിയ ചരക്കുകൾ അഹമ്മദാബാദ്​, ഡൽഹി, രാജസ്​ഥാൻ എന്നിവിടങ്ങളിൽ എത്തിച്ച്​ നാട്ടിലേക്ക്​ തിരിച്ച ലോറികൾ തിങ്കളാഴ്​ച പുലർച്ചയോടെ ഗുജറാത്ത്​–മഹാരാഷ്​ട്ര അതിർത്തിയിൽ ആദ്യം തടഞ്ഞു. തിങ്കളാഴ്​ച അർധ രാത്രി മുതൽ മഹാരാഷ്​ട്ര അതിർത്തികൾ അടച്ചിരുന്നു. അവശ്യ സർവിസുകൾ അനുവദിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചയാണ് ലോറികൾ മഹാരാഷ്​ട്ര പൊലീസ്​ വിട്ടത്​. ​

എന്നാൽ, ഭീവണ്ടിയിൽ എത്തിയതോടെ പൊലീസ്​ തടഞ്ഞു. കോവിഡ്​ ഭീതിയിൽ നാട്ടുകാരും പൊലീസും തങ്ങളെ ഉപദ്രവിച്ചതായി ലോറിക്കാർ ആരോപിച്ചു. വണ്ടിയെടുത്ത്​ എങ്ങോട്ടെങ്കിലും പോകാനാണ്​ നാട്ടുകാർ പറഞ്ഞത്​. ഇവരുടെ സഹായമഭ്യർഥിക്കുന്ന വീഡിയോ വൈറലായതോടെ മലയാളി സമാജങ്ങളും കെ.എം.സി.സി പ്രവർത്തകരും ലഘു ഭക്ഷണങ്ങളുമായി സഹായത്തിനെത്തി.

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtralorry drivers
News Summary - lorry drivers escaped from maharashtra
Next Story