Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ ചരക്ക്...

രാജ്യത്തെ ചരക്ക് ലോറികളിൽ പകുതിയും 12 വർഷം കഴിഞ്ഞവ: അഞ്ചു വർഷത്തിനുള്ളിൽ ഇവ നിരത്തുകളിൽനിന്ന് നീക്കേണ്ടിവരും

text_fields
bookmark_border
രാജ്യത്തെ ചരക്ക് ലോറികളിൽ പകുതിയും 12 വർഷം കഴിഞ്ഞവ: അഞ്ചു വർഷത്തിനുള്ളിൽ ഇവ നിരത്തുകളിൽനിന്ന് നീക്കേണ്ടിവരും
cancel

മുംബൈ: രാജ്യത്ത് രജിസ്റ്റർ ചെയ്ത ചരക്ക് ലോറികളിൽ പകുതിയും 12 വർഷം കഴിഞ്ഞവയെന്ന് റിപ്പോർട്ട്. റിസർച്ച് ഏജൻസി എൻവിറോ കാറ്റലിസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യയിലെ ചരക്ക് ഗതാഗതത്തിന് നല്ല പങ്കുവഹിക്കുന്ന ലോറികളിൽ പകുതിയും 12 വർഷം പൂർത്തിയായവയാണ്. ഈ വാഹനങ്ങൾക്ക് പകരം പുതിയ വാഹനങ്ങൾ റോഡിൽ ഇറക്കുന്നതിന് നിലവിലെ സാഹചര്യത്തിൽ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് ലോറിയുടമകളും പറയുന്നു.

ട്രക്കുകൾ ഓടിക്കിതച്ചാണ് ടൺ കണക്കിന് ഭാരം കയറ്റി 25,000, 50,000 കിലോമീറ്ററുകൾ ഉത്പന്നങ്ങളുമായി ഓടിയെത്തുന്നത്. ഈ യാത്രക്ക് ദിവസങ്ങൾ വേണ്ടിവരും. സമയ നഷ്ടവും മലിനീകരണവുമാണ് പഴയ വാഹനങ്ങൾ ഉപയോഗിക്കുമ്പോഴുണ്ടാക്കുന്നത്. 2003ന് ശേഷം രജിസ്റ്റർ ചെയ്ത് ട്രക്കുകളിൽ 80 ശതമാനത്തോളം ടാറ്റയുടെ വാഹനങ്ങളാണ്. അശോക് ലെയ്‍ലാൻഡ്, ഐഷർ, മഹീന്ദ്ര, കമ്പനികളുടെ ട്രക്കുകളും മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത്, ഹരിയാന, ഉത്തരപ്രദേശ് സംസ്ഥാനങ്ങളിൽ ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്നുണ്ട്.

എന്നാൽ, മിക്ക വാഹനങ്ങളുടെയും കാലവാധി കഴിയാനായതാണ്. 2003 മുതൽ 45 ലക്ഷം ട്രക്കുകൾ ഓൾ ഇന്ത്യ പെർമിറ്റ് ഗണത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത്രയും വാഹനങ്ങൾ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിരത്തുകളിൽനിന്ന് നീക്കേണ്ടിവരും. പുതിയ തുറമുഖങ്ങൾ, ലോജിസ്റ്റിക്സ് കേന്ദ്രങ്ങൾ എന്നിവ വികസിക്കുമ്പോൾ ആവശ്യങ്ങൾ വർധിക്കും. അങ്ങനെ വരുമ്പോൾ ചരക്ക് നീക്കം വേഗത്തിലാവണം എന്ന ആവശ്യമുയരും. അപ്പോൾ പഴയ ട്രക്കുകൾക്ക് പകരം പുതിയവ തന്നെ വേണ്ടിവരും.

എന്നാൽ, കേരളത്തിലെ അവസ്ഥ നേരെ തിരിച്ചാണ്. കേരളത്തിന് അകത്ത് രജിസ്റ്റർ ചെയ്ത് ഓൾ ഇന്ത്യ പെർമിറ്റ് ട്രക്കുകൾ പലതും പുതിയവയാണ്. ചരക്ക് നീക്കം വേഗത്തിലാക്കാൻ കഴിയുന്ന രീതിയിലുള്ള വാഹനങ്ങളാണ് പലതും. ചെലവ് കുറവും ഉയർന്ന ഇന്ധനക്ഷമത ലഭിക്കുന്ന വാഹനങ്ങളാണ് പല ട്രക്ക് ഉടമകളും ഉപയോഗിക്കുന്നത്. ഇതിന് പുറമേ മറ്റ് സുരക്ഷാ സംവിധാനങ്ങൾക്കും പ്രാധാന്യം നൽകുന്നു. ഭാരത്ബെൻസ് പോലുള്ള ട്രക്ക് നിർമാണ കമ്പനിയുടെ വാഹനങ്ങൾക്കാണ് ആവശ്യക്കാരുള്ളത്.

പുതിയ വാഹങ്ങൾ വാങ്ങുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കാലത്തിനനുസരിച്ച് പുതിയ സുരക്ഷ സംവിധാനങ്ങളും ഉൾക്കൊള്ളിക്കുന്ന വാഹനങ്ങളാണ് നല്ലതാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ട്രക്കുകളിലെ ഡീസൽ മോഷണവും വാഹനങ്ങളിൽ നിന്നുള്ള മോഷണവും ഒരു പരുധിവരെ തടയാൻ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങളിൽനിന്നുള്ള മോഷണം നിത്യസംഭവമാണെന്നും അതിന് ഒരു കുറവ് വന്നിട്ടുണ്ടെന്നും പല ട്രക്ക് ഡ്രൈവർമാർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tatalorryAshok Leylandcargo movement
News Summary - Half of the country's freight lorries are over 12 years old: These will have to be removed from the roads within five years
Next Story