Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Akhilesh Yadav
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ സമാജ്​വാദി...

യു.പിയിൽ സമാജ്​വാദി പാർട്ടി രാമരാജ്യം സ്ഥാപിക്കുമെന്ന്​ ശ്രീകൃഷ്ണൻ സ്വപ്നത്തിൽ അരുൾ ചെയ്യാറുണ്ടെന്ന്​ അഖിലേഷ്​ യാദവ്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശ്​ രാമരാജ്യമാക്കുന്നതിന്​ സമാജ്​വാദി പാർട്ടി അധികാരത്തിലെത്തുമെന്ന്​ ശ്രീകൃഷ്ണൻ ദിവസവും രാത്രി സ്വപ്ന​ത്തിലെത്തി ​തന്നോട്​ അരുൾ ചെയ്യാറുണ്ടെന്ന്​ അഖിലേഷ്​ യാദവ്​. ബി.ജെ.പിയുടെ ബഹ്​റൈച്ച്​ എം.എൽ.എ മാധുരി വർ​മയെ പാർട്ടിയിലേക്ക്​ സ്വാഗതം ചെയ്ത്​ നടത്തിയ ചടങ്ങിനിടെയായിരുന്നു യു.പി മുൻമുഖ്യമന്ത്രിയുടെ പരാമർശം. രണ്ടു തവണ ബി.ജെ.പിയുടെ എം.എൽ.എയായിരുന്നു മാധുരി വർമ. 2010 മുതൽ 12വരെ യു.പി ലെജിസ്ലേറ്റീവ്​ കൗൺസിൽ അംഗവുമായിരുന്നു.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുന്ന സമാജ്​വാദി പാർട്ടി, അധികാരത്തിലേറു​മ്പോൾ യു.പിയിൽ രാമരാജ്യം സൃഷ്ടിക്കുമെന്ന്​ കൃഷ്​ണൻ പറഞ്ഞതായാണ്​ അഖിലേഷിന്‍റെ അവകാശ വാദം.

'സമാജ്​വാദിന്‍റെ (സോഷ്യലിസം) പാതയാണ്​ രാമരാജ്യത്തേക്കുള്ള വഴി. സമാജ്​വാദ്​ അധികാരത്തി​ലേറുന്ന ദിവസം സംസ്ഥാനത്ത്​ രാമരാജ്യം സ്ഥാപിതമാകും' -എസ്​.പി നേതാവ്​ പറഞ്ഞു. സംസ്ഥാനത്ത്​ യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ പരാജയമാണെന്നും അഖിലേഷ്​ കൂട്ടിച്ചേർത്തു.

സമാജ്​വാദി പാർട്ടി നിരവധി കുറ്റവാളികളുടെയും ഗാങ്​സ്റ്റർമാരുടെയും കൂട്ടമാണെന്ന ബി.ജെ.പിയുടെ ആരോപ​ണത്തോടും അദ്ദേഹം പ്രതികരിച്ചു. നിരവധി ക്രിമിനൽ കുറ്റകൃത്യങ്ങൾ നേരിടുന്ന ഒരാളെ യു.പി മുഖ്യമന്ത്രിയായി നിയമിച്ച പാർട്ടിയുടെ ആരോപണമാണ്​ ഇതെന്നായിരുന്നു അഖിലേഷിൻറെ പ്രതികരണം.

ബി.ജെ.പി തങ്ങളുടെ എല്ലാ കുറ്റവാളികളെയും മാഫിയ ഘടകങ്ങളെയും ശുദ്ധീകരിക്കാൻ വാഷിങ്​ മെഷീൻ വാങ്ങിയിട്ടുണ്ടോയെന്ന്​ ഞാൻ അത്​ഭുതപ്പെടുന്നതായും അഖിലേഷ്​ പരിഹസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyAkhilesh YadavUP Election 2022BJP
News Summary - Lord Krishna Tells Me In Dreams SP will Set Up Ram Rajya Akhilesh Yadav
Next Story