'പള്ളി പോലെ തോന്നിക്കുന്നു'; റെയിൽവേ സ്റ്റേഷന്‍റെ പച്ചനിറം മാറ്റി വെള്ളനിറമാക്കി
text_fieldsപച്ച നിറമുണ്ടായിരുന്ന കലബുറഗിയിലെ റെയിൽവേ സ്റ്റേഷൻ കെട്ടിടം
ബംഗളൂരു: തീവ്രഹിന്ദുത്വസംഘടനകളുടെ പ്രതിഷേധത്തിനൊടുവിൽ കലബുറഗിയിലെ റെയിൽവേ സ്റ്റേഷന്‍റെ പച്ചനിറം മാറ്റി വെള്ളനിറമാക്കി. പച്ചനിറത്തിലുള്ള റെയിൽവേ സ്റ്റേഷൻ മുസ്‌ലിം പള്ളിയെ തോന്നിപ്പിക്കുന്നുവെന്ന് പറഞ്ഞ് ഹിന്ദു ജാഗരൻ വേദികെ പോലുള്ള സംഘടനകൾ രംഗത്തുവന്നിരുന്നു.
സ്റ്റേഷൻ കെട്ടിടത്തിലെ താഴികക്കുടങ്ങളും ഇവരെ പ്രകോപിപ്പിച്ചു. 15 ദിവസത്തിനകം നിറം മാറ്റിയില്ലെങ്കിൽ കാവിനിറം അടിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷനുമുന്നിൽ സമരവും നടന്നു. ഇതിനു പിന്നാലെ റെയിൽവേ സ്റ്റേഷന് വെള്ളനിറം അടിച്ചത്. ഉന്നത കേന്ദ്രങ്ങളിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് നിറം മാറ്റിയതെന്ന് റെയിൽവേ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

