Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുലിന്‍റെ സവർക്കർ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളത് -ബി.ജെ.പി
text_fieldsbookmark_border
ന്യൂഡൽഹി: രാഹുലിന്‍റെ സവർക്കർ പരാമർശം സമൂഹ മാധ്യമത്തിൽ കൈയ്യടി നേടുന്നതിനിടെ വിമർശനവുമായി ബി.ജെ.പി. സവർക്കറെ പോലെ മാപ്പ് പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ ട്വീറ്റിലൂടെ ചോദിച്ചു.
റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ചാണ് രാഹുൽ തന്‍റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നും രാഹുൽ ഗാന്ധിയെന്നാണെന്നും പറഞ്ഞത്. പ്രധാനമന്ത്രി ഭരണഘടനയെ തകർത്തു. മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാം ലീല മൈതാനിയിൽ നടന്ന കോൺഗ്രസിെൻറ ഭാരത് ബച്ചാവോ റാലിയിലായിരുന്നു പരാമർശം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
