2023 ലെ അവാർഡുകൾ ഒറ്റനോട്ടം
text_fieldsപത്മ ബഹുമതികൾ
ഒ.ആർ.എസ് ലായനി കണ്ടുപിടിച്ച ദിലിപ് മഹലനാബിസ്, മുൻ യു.പി മുഖ്യമന്ത്രി മുലായംസിങ് യാദവ്, വാസ്തുശിൽപി ബാൽകൃഷ്ണ ദോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്ണ, ശ്രീനിവാസ വരധൻ (ശാസ്ത്രം, എൻജിനീയറിങ്) എന്നിവർക്ക് ഉന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ.
ദിലിപ് മഹലനോബിസ്, മുലായംസിങ് യാദവ്, ബാൽകൃഷ്ണ ദോഷി എന്നിവർക്ക് മരണാനന്തര ബഹുമതിയാണ്.
ഒമ്പതുപേർക്ക് പത്മഭൂഷൺ ലഭിച്ചു. എസ്.എൽ. ഭൈരപ്പ (വിദ്യാഭ്യാസം), കുമാര മംഗലം ബിർള (വ്യവസായം), ദീപക് ധർ (ശാസ്ത്രം, എൻജിനീയറിങ്), ഗായിക വാണിജയറാം, സ്വാമി ചിന്ന ജീയാർ, സുമൻ കല്യാൺപൂർ (കല), കപിൽ കപൂർ (വിദ്യാഭ്യാസം), സുധ മൂർത്തി (സാമൂഹിക പ്രവർത്തക), കമലേഷ് ഡി. പട്ടേൽ (ആത്മീയത) എന്നിവർക്കാണ് പത്മഭൂഷൺ.
നാല് മലയാളികൾ ഉൾപ്പെടെ 91 പേർക്ക് പത്മശ്രീ ലഭിച്ചു. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി. അപ്പുക്കുട്ടൻ പൊതുവാൾ, ഇന്ത്യൻ ചരിത്ര ഗവേഷണ കൗൺസിൽ അംഗം സി.ഐ. ഐസക്, കളരി ഗുരുവും ഗ്രന്ഥകാരനുമായ ഡോ. എസ്.ആർ.ഡി. പ്രസാദ്, നെൽവിത്ത് സംരക്ഷകനും ആദിവാസി കർഷകനുമായ ചെറുവയൽ കെ. രാമൻ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ
ഗ്രാമി അവാർഡ്
- ഇംഗ്ലീഷ് ഗായകനായ ഹാരി സ്റ്റൈൽസിന്റെ ‘ഹാരിസ് ഹൗസി’ന് ആൽബം ഓഫ് ദ ഇയർ പുരസ്കാരം.
- 32ാമത്തെ അവാർഡിലൂടെ ബിയോൺസ് ഗ്രാമിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബഹുമതികൾ നേടുന്ന വ്യക്തിയെന്ന റെക്കോഡ് കരസ്ഥമാക്കി
- മികച്ച സംഗീതവീഡിയോ: ഓൾ ടൂ വെൽ (ടെയ്‌ലർ സ്വിഫ്റ്റ്)
- റെക്കോഡ് ഓഫ് ദി ഇയർ: എബൗട്ട് ഡാം ടൈം (ലിസോ)
- സോങ് ഓഫ് ദി ഇയർ: ജസ്റ്റ് ലൈക്ക് ദാറ്റ് (ബോണി റൈറ്റി
- മികച്ച പോപ് വോക്കൽ ആൽബം: ഹാരീസ് ഹൗസ് (ഹാരി സ്റ്റൈൽ)
- അമേരിക്കയിലെ ഇന്ത്യൻ സംഗീതസംവിധായകൻ റിക്കി കേജിന്റെ ‘ഡിവൈൻ ടൈഡ്‌സ്’ എന്ന ആൽബത്തിന് ഇമ്മേഴ്‌സിവ് സംഗീതവിഭാഗത്തിൽ പുരസ്കാരം നേടി
കേരള സാഹിത്യ അക്കാദമി പുരസ്കാരം 2022
- നോവൽ: വി. ഷിനിലാലിന്റെ ‘സമ്പർക്കക്രാന്തി’
- ചെറുകഥ: പി.എഫ്. മാത്യൂസിന്റെ മുഴക്കം
- കവിത: എൻ.ജി. ഉണ്ണികൃഷ്ണന്റെ കടലാസുമുദ്ര
- നാടകം: എമിൽ മാധവിയുടെ കുമരു’
- നിരൂപണം: എസ്. ശാരദക്കുട്ടിയുടെ എത്രയെത്ര പ്രേരണകൾ
- ബാലസാഹിത്യം: ഡോ. കെ. ശ്രീകുമാറിന്റെ ചക്കരമാമ്പഴം
- ആത്മകഥ: ബി.ആർ.പി. ഭാസ്കറിന്റെ ന്യൂസ് റൂം
- വിവർത്തനം: വി. രവികുമാർ (ബോദ്‌ലേർ)
- ഹാസ്യസാഹിത്യം: ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ)
- യാത്രാവിവരണം: സി. അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം), ഹരിത സാവിത്രി (മുറിവേറ്റവരു ടെ പാതകൾ)
- സമഗ്ര സംഭാവനാ പുരസ്കാരം: ശ്രീകൃഷ്ണപുരം കൃഷ്ണൻ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോൺ സാമുവൽ, കെ.പി. സുധീര, ഡോ. രതീ സാക്സേന, ഡോ.പി.കെ. സുകുമാരൻ
മാഗ്‌സസെ പുരസ്‌കാരം
- അസമിൽ സിൽചറിലെ കച്ചാൽ കാൻസർ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. രവി കണ്ണൻ
- ഫിലിപ്പീൻസിലെ സൈനികഭരണത്തിനെതിരെ അക്രമരഹിതപ്രചാരണം നടത്തുന്ന മിറിയം കൊറോണൽ-ഫെറെർ
- ബംഗ്ലാദേശിലെ വിദ്യാഭ്യാസപ്രവർത്തകൻ കോർവി രക്ഷാന്ദ്
- കിഴക്കൻ ടിമോറിലെ പരിസ്ഥിതിപ്രവർത്തകനും സംഗീതജ്ഞനുമായ ഉഗേനിയോ ലെമോസ്
- അർജുന അവാർഡ്
- കേരളത്തിന്റെ ലോങ്ജംപ് താരം എം. ശ്രീശങ്കറിന് മികച്ച കായികതാരത്തിനുള്ള അർജുന. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് (സമഗ്രസംഭാവന) കബഡി കോച്ച് ഭാസ്കരനും അർഹനായി. ബാഡ്മിന്റൺ താരജോടി സാത്വിക് സായ് രാജ് റാങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പരമോന്നത ബഹുമതിയായ ഖേൽരത്ന പുരസ്കാരം സ്വന്തമാക്കി. ക്രിക്കറ്റർ മുഹമ്മദ് ഷമിയുൾപ്പെടെ 26 പേർക്കാണ് അർജുന.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം
- നാടകരചന: സി.എൽ. ജോസ്
- ഓട്ടൻതുള്ളൽ: കലാമണ്ഡലം പ്രഭാകരൻ
- കഥകളി ചമയം: നമ്പിരത്ത് അപ്പുണ്ണി തരകൻ
- ഭരതനാട്യം: വിലാസിനി ദേവി കൃഷ്ണപിള്ള
- കർണാടകസംഗീതം: മങ്ങാട് കെ. നടേശൻ
വയലാർ അവാർഡ്
ശ്രീകുമാരൻ തമ്പി (ജീവിതം ഒരു പെൻഡുലം എന്ന ആത്മകഥക്ക്)
ഓടക്കുഴൽ അവാർഡ്
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് അംബികാസുതൻ മാങ്ങാടിന് (പ്രാണവായു എന്ന കഥാസമാഹാരം)
തകഴി സ്മാരക പുരസ്കാരം
എം. മുകുന്ദൻ (മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവന)
ഒ.എൻ.വി. പുരസ്കാരം
സി. രാധാകൃഷ്ണൻ
ഒ.എൻ.വി. യുവസാഹിത്യ പുരസ്കാരം
നീതു സി. സുബ്രഹ്മണ്യൻ,
രാഖി ആർ. ആചാരി
എഴുത്തച്ഛൻ പുരസ്‌കാരം
ഡോ. എസ്.കെ. വസന്തൻ (സാഹിത്യരംഗത്തെ സമഗ്രസംഭാവന)
പത്മപ്രഭ പുരസ്കാരം
സുഭാഷ് ചന്ദ്രൻ
സരസ്വതി സമ്മാൻ
ശിവശങ്കരി. സൂര്യവംശം എന്ന ഓർമക്കുറിപ്പുകൾക്കാണ് പുരസ്കാരം
മലയാറ്റൂർ പുരസ്കാരം
വി.ജെ. ജയിംസ് (ആന്റിക്ലോക് എന്ന നോവൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

