കോവിഡ് വ്യാപനം കുറക്കാൻ ദീർഘകാല ലോക്ഡൗൺ മാത്രമാണ് പോംവഴിയെന്ന്
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതിനിടെ വ്യാപനം കുറക്കാൻ ദീർഘകാല ലോക്ഡൗൺ മാത്രമാണ് പോംവഴിയെന്ന് ആരോഗ്യവിദഗ്ധൻ. ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലെ ഡോക്ടറായ അഗർവാളാണ് കോവിഡ് വ്യാപനം പിടിച്ചു നിർത്താനുള്ള ഏക പോംവഴി ലോക്ഡൗണാണെന്ന് അഭിപ്രായപ്പെട്ടത്. പ്രതിദിന േകാവിഡ് രോഗികളുടെ എണ്ണം 2.3 ലക്ഷം കടന്നതിന്‍റെ പശ്ചാത്തലത്തിലാണ് നിർദേശം.
നാല് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാവുന്നുണ്ട്. ദീർഘകാല ലോക്ഡൗൺ കൊണ്ട് മാത്രമേ കോവിഡിന്‍റെ ചങ്ങല മുറിക്കാനാവു. ഏഴ് ദിവസത്തേക്കെങ്കിലും ലോക്ഡൗൺ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മാത്രമേ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിൽ നിന്ന് താഴ്ത്താനാകുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു.കെ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നാല് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ലോക്ഡൗൺ ഫലം കണ്ടിട്ടുണ്ട്. ജനിതകമാറ്റം സംഭവിച്ച വൈറസാണ് ഇന്ത്യയിൽ പടരുന്നത്. ഇത് സ്ഥിതി രൂക്ഷമാക്കുന്നു. ഈ രീതിയിൽ പോവുകയാണെങ്കിൽ ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നേക്കാം. യു.എസ്.എയിലും ബ്രസീലിലും സംഭവിച്ചതാണ് ഇന്ത്യയിലും നടക്കുന്നത്. ആളുകളെ മാസ്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

