Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലണ്ടനിലെ സാമൂഹ്യ...

ലണ്ടനിലെ സാമൂഹ്യ പ്രവർത്തകൻ ടി. ഹരിദാസ് നിര്യാതനായി

text_fields
bookmark_border
ലണ്ടനിലെ സാമൂഹ്യ പ്രവർത്തകൻ ടി. ഹരിദാസ് നിര്യാതനായി
cancel

ലണ്ടൻ: ലണ്ടനിലെ പ്രമുഖ മലയാളി സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ ഹൈകമ്മീഷനിലെ മുൻ ഉദ്യോഗസ്ഥനുമായിരുന്ന തെക്കുംമുറി ഹരിദാസ് (70) അന്തരിച്ചു. ഗുരുവായൂർ സ്വദേശിയായ ഇദ്ദേഹം കുടുംബ സമേതം ലണ്ടനിലാണ് താമസം.

ടൂട്ടിങ്ങിലെ സെന്‍റ്​​ ജോർജ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖങ്ങളെ തുടർന്ന് തിങ്കളാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുകെയിലെ ഒ.ഐ.സി.സി കൺവീനറും ദീർഘകാലം എംബസി ഉദോഗസ്ഥനുമായിരുന്ന ഹരിദാസ് ലണ്ടനിലെ മലയാളികൾക്കെല്ലാം ചിരപരിചിതനായിരുന്നു. എംബസി സംബന്ധമായ മലയാളികളുടെ ആവശ്യങ്ങൾക്ക് കഴിയാവുന്ന എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു. സർവിസിൽനിന്ന്​ വിരമിച്ച ശേഷവും ഈ സേവനം തുടർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obitoiccT HaridasLondon malayali
News Summary - London based social activist T. Haridas passes away
Next Story