അഞ്ചിൽ അഞ്ച് ബി.ജെ.പിക്ക് കടുപ്പം
text_fieldsഡറാഡൂൺ: ഇന്ത്യയുടെ 27ാമത് സംസ്ഥാനമായി 2000നവംബർ ഒമ്പതിനായിരുന്നു ഉത്തരാഖണ്ഡിെൻ റ പിറവി. ഉത്തരാഞ്ചൽ എന്നായിരുന്നു ആദ്യ പേര്. ഉത്തർപ്രദേശിനെ വിഭജിച്ചാണ് സംസ്ഥാന ം രൂപവത്കരിച്ചത്. ‘ദേവഭൂമി’യെന്ന് വിളിപ്പേരുണ്ട്. ബദരിനാഥ് അടക്കം പ്രശസ്തമാ യ നിരവധി ക്ഷേത്രങ്ങളുടെയും തീർഥാടന കേന്ദ്രങ്ങളുടെയും നാട്. 13 ജില്ലകളുണ്ട് സംസ്ഥാനത്ത്. ലോക്സഭ സീറ്റുകൾ അഞ്ച്. അത് അഞ്ചും ബി.ജെ.പിയുടെ കൈയിൽ. അത് നിലനിർത്തുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം. എന്നാൽ, ഇത്തവണ കാര്യങ്ങൾ എളുപ്പമല്ല. താമരപ്പാർട്ടിയുടെ രണ്ട് പടക്കുതിരകൾ മത്സരരംഗത്തുനിന്ന് പിന്മാറിയതാണ് അതിന് കാരണം. ഒരാൾ ഭഗത്സിങ് കോശിയാരി. മറ്റെയാൾ ഭുവൻ ചന്ദ്ര ഖണ്ഡൂരി എന്ന ബി.സി. ഖണ്ഡൂരി. നൈനിറ്റാൾ എം.പിയായ കോശിയാരി സ്വയം പിന്മാറുകയായിരുന്നു.
ഗഡ്വാൾ എം.പിയായ ഖണ്ഡൂരിയുടെ പിന്മാറ്റം അസുഖത്തിെൻറ പേരിലാണെങ്കിലും റിട്ട. മേജർ ജനറലായ ഖണ്ഡൂരിയെ പ്രതിരോധ വിഭാഗം പാർലമെൻററി സ്റ്റാൻഡിങ് സമിതി ചെയർമാൻ ആക്കാത്തതിെൻറ രോഷമാണ് പിന്മാറ്റത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. ഉറപ്പുള്ള രണ്ടു സീറ്റാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. തുടർന്ന് ഈ രണ്ടു മണ്ഡലങ്ങളിലും പുതുമുഖങ്ങളെ പരീക്ഷിക്കുകയാണ് പാർട്ടി.
നൈനിറ്റാളിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അജയ് ഭട്ടാണ് സ്ഥാനാർഥി. ഗഡ്വാളിൽ തിരാത് സിങ് റാവത്തും. കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിനോട് നിയമസഭയിലേക്ക് മത്സരിച്ച് തോറ്റയാളാണ് അജയ് ഭട്ട്. അതേസമയം, ഖണ്ഡൂരിയുടെ മകനും കോൺഗ്രസ് നേതാവുമായ മനീഷ് ഖണ്ഡൂരിയാണ് ഗഡ്വാളിൽ തിരാതിെൻറ എതിർസ്ഥാനാർഥി. തലമുതിർന്ന ബി.ജെ.പി നേതാവിെൻറ മകൻ കോൺഗ്രസ് സ്ഥാനാർഥിയായേതാടെ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മത്സരമായി ഗഡ്വാളിലേത്.
രാഹുൽ ഗാന്ധി പങ്കെടുത്ത റാലിയിൽ ഈ മാസം ആദ്യമാണ് മനീഷ് ഖണ്ഡൂരി കോൺഗ്രസിൽ ചേർന്നത്. മറ്റൊരു മണ്ഡലമായ തെഹ്രിയിൽ മാല രാജ്യലക്ഷ്മി ഷായാണ് സിറ്റിങ് എം.പി. ഇവർക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷയും ചക്രദ എം.എൽ.എയുമായ പ്രീതം സിങ്ങാണ്. സംവരണ മണ്ഡലമായ അൽമോറയിലും വാശിയേറിയ പോരാട്ടമാണ് ഇത്തവണ. സിറ്റിങ് എം.പി അജയ് താംതക്കെതിരെ മത്സരിക്കുന്നത് കോൺഗ്രസിെൻറ രാജ്യസഭ എം.പി പ്രദീപ് താംത. 2014ൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ജയിച്ചത് അജയ്. എന്നാൽ, 2009ൽ അജയിനെ തറപറ്റിച്ചത് പ്രദീപ്. ബി.ജെ.പിക്ക് അനായാസം ജയിക്കാവുന്ന ഒരേയൊരു സീറ്റ് ഹരിദ്വാറാണ്. മുൻ മുഖ്യമന്ത്രി രമേശ് പൊഖ്രിയാൽ നിശാങ്ക് ആണ് ബി.ജെ.പി സ്ഥാനാർഥി. കോൺഗ്രസിെൻറ അംബരീഷ് കുമാറാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
