Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒന്നാം ഘട്ട...

ഒന്നാം ഘട്ട വോ​െട്ടടുപ്പ്​ വിജ്​ഞാപനമിറങ്ങി; കേ​ര​ള​ത്തി​െൻറ വി​ജ്​​ഞാ​പ​നം മാ​ർ​ച്ച്​ 28ന്​

text_fields
bookmark_border
ഒന്നാം ഘട്ട വോ​െട്ടടുപ്പ്​ വിജ്​ഞാപനമിറങ്ങി; കേ​ര​ള​ത്തി​െൻറ വി​ജ്​​ഞാ​പ​നം മാ​ർ​ച്ച്​ 28ന്​
cancel

ന്യൂ​ഡ​ൽ​ഹി: 17ാം ലോ​ക്​​സ​ഭ​ക്കാ​യു​ള്ള പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ഒ​ന്നാം ഘ​ട്ട വോ​െ​ട്ട​ടു​പ്പി​ ​​െൻറ വി​ജ്​​ഞാ​പ​നം കേ​ന്ദ്ര തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​ൻ തി​ങ്ക​ളാ​ഴ്​​ച പു​റ​െ​പ്പ​ടു​വി​ച്ചു. ഏ​പ്രി​ ൽ 11ന്​ ​ന​ട​ക്കു​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 20 സം​സ്​​ഥാ​ന​ങ്ങ​ളി​ലെ 91 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​ മാ​ർ ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കും. ഏ​പ്രി​ൽ 18, 23, 29, മേ​യ്​ ആ​റ്, 12, 19 എ​ന്നീ തീ​യ​തി​ക​ളി​ലാ​യി തു​ട​ർ​ന്നു​ള്ള ഘ​ട്ട​ങ്ങ​ൾ ന​ട​ക്കും. മു​ഴു​വ​ൻ ഘ​ട്ട​ങ്ങ​ളു​ടെ​യും വോ​െ​ട്ട​ണ്ണ​ൽ മേ​യ്​ 23നാ​യി​രി​ക്കും.

രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്​ ഒ​പ്പി​ട്ട​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​തോ​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ഏ​പ്രി​ൽ 11ന്​ ​അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, അ​രു​ണാ​ച​ൽ​പ്ര​ദേ​ശ്, മേ​ഘാ​ല​യ, മി​സോ​റം, നാ​ഗാ​ലാ​ൻ​ഡ്, സി​ക്കിം എ​ന്നീ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​റ്റ​ഘ​ട്ട​മാ​യി ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും. മാ​ർ​ച്ച്​ 25 വ​രെ സ്വീ​ക​രി​ക്കു​ന്ന നാ​മ​നി​ർ​ദേ​ശ​ങ്ങ​ളു​ടെ സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന 26ന​ും ​പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28നു​മാ​ണ്. അ​ന്നേ ദി​വ​സം ഒ​ന്നാം ഘ​ട്ട വോ​െ​ട്ട​ടു​പ്പി​​ൽ മ​ത്സ​ര​രം​ഗ​ത്തെ ചി​ത്രം തെ​ളി​യും.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ മൂ​ന്നാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലെ 20 ലോ​ക്​​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കും. കേ​ര​ള​ത്തോ​ടൊ​പ്പം ഗു​ജ​റാ​ത്ത്, ഗോ​വ, ദാ​മ​ൻ-​ദി​യു, ദാ​ദ്ര-​നാ​ഗ​ർ​ഹ​വേ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലും ഏ​പ്രി​ൽ 23ന്​ ​ഒ​റ്റ​ഘ​ട്ട​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്.

മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വി​ജ്ഞാ​പ​നം മാ​ര്‍ച്ച് 28നാ​ണ്​ പു​റ​പ്പെ​ടു​വി​ക്കു​ക. പ​ത്രി​ക​സ​മ​ര്‍പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഏ​പ്രി​ല്‍ നാ​ലും സൂ​ക്ഷ്​​മ​പ​രി​ശോ​ധ​ന​ക്കു​ള്ള തീ​യ​തി അ​ഞ്ചു​മാ​ണ്. പ​ത്രി​ക​ക​ള്‍ പി​ന്‍വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഏ​പ്രി​ല്‍ എ​ട്ടി​ന്​ കേ​ര​ളം അ​ട​ക്ക​മു​ള്ള സ്​​ഥ​ല​ങ്ങ​ളി​ലെ മ​ത്സ​ര​ചി​ത്രം തെ​ളി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Electon 2019
News Summary - loksabha election-india news
Next Story